Latest News
Loading...

പാലാ നഗരസഭ ചെയർമാനെതിരെ അവിശ്വാസ നോട്ടീസ്

പാലാ നഗരസഭ ചെയർമാൻ ഷാജു വി തുരുത്തനെതിരെ പ്രതിപക്ഷ അംഗം ജിമ്മി ജോസഫ് അവിശ്വാസത്തിന് നോട്ടീസ് നൽകി. 9 പേർ ഒപ്പിട്ട നോട്ടീസ് ആണ് തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിൻറ് ഡയറക്ടർക്ക് സമർപ്പിച്ചിരിക്കുന്നത്. ജിമ്മി ജോസഫ്, പ്രതിപക്ഷ നേതാവ് പ്രൊഫസർ സതീഷ് ചൊള്ളാനി ,  വി.സി പ്രിൻസ്, മായാ രാഹുൽ, ആനി ബിജോയ് , ലിസി കുട്ടി മാത്യു, ലിജി ബിജു , ജോസ് എടേട്ട്, ലിസി കുട്ടി മാത്യു എന്നിവരാണ് പ്രമേയത്തിൽ ഒപ്പിട്ടിരിക്കുന്നത്



അതേസമയം ഭരണപക്ഷത്തെ പ്രതിസന്ധിയിലാക്കിയാണ് പ്രതിപക്ഷത്തിന്റെ നീക്കം. സിപിഎമ്മിൽ നിന്നും പുറത്തായ വിനു പൊളിക്ക കണ്ടം ഉൾപ്പെടെ മൂന്നുപേരുടെ വോട്ട് അപ്രതീക്ഷിതമാണ്. പ്രതിപക്ഷത്തിന്റെ അവിശ്വാസത്തെ ഭരണപക്ഷത്തിന് പിന്തുണയ്ക്കുക സാധ്യമല്ല. എന്നാൽ ഈയാഴ്ച ധാരണ പ്രകാരം സ്ഥാനമൊഴിയേണ്ട ഷാജു തുരുത്തൻ ബലം പിടിക്കുന്നതാണ് ഭരണപക്ഷത്തിന്റെ പ്രതിസന്ധി. അങ്ങനെ ഒരു ധാരണയില്ലെന്നാണ് ഇപ്പോൾ ഷാജി തുരത്തിന്റെ നിലപാട്.


ഷാജു തുരുത്തൻ രാജിവയ്ക്കാത്ത പക്ഷം അദ്ദേഹത്തിനെതിരെ ഒന്നും ചെയ്യാൻ ആവില്ല എന്നതാണ് ഭരണപക്ഷം നേരിടുന്ന പ്രതിസന്ധി. പ്രതിപക്ഷത്തിന്റെ അവിശ്വാസത്തെ പിന്തുണയ്ക്കാത്ത പക്ഷം ഷാജി തുരുത്തൻ തൽസ്ഥാനത്ത് തുടരും. എന്നാൽ ആറുമാസം കഴിയാതെ അദ്ദേഹത്തിന് എതിരെ മറ്റൊരു അവിശ്വാസം കൊണ്ട് വരാൻ ആകില്ല. ഈയൊരു സാധ്യത മുന്നിൽ കണ്ടാണ് പ്രതിപക്ഷത്തിന് നീക്കം. 





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments