ഗതാഗനിയമലംഘനങ്ങൾ കണ്ടെത്താൻ മീനച്ചിൽ താലൂക്കിൻ്റെ വിവിധ ഭാഗങ്ങളിൽ മോട്ടോർ വാഹന വകുപ്പിൻ്റെ മിന്നൽ പരിശോധന. കോട്ടയം റീജിണൽ ട്രാൻസ്പോർട്ട് ഓഫീസ് എൻ ഫോഴ്സ്മെൻ്റ്
നടത്തിയ വാഹന പരിശോധനയിൽ 193 വാഹനങ്ങളിൽ നിന്നായി 3.06 ലക്ഷം രൂപ പിഴ ഈടാക്കി. കോട്ടയം എൻഫോഴ്സ്മെൻ്റ് ആർടിഓ സി . ശ്യാമിൻ്റെ നേതൃത്വത്തിൽ ജില്ലയിലെ 6 സ്ക്വാഡകൾ ഒരുമിച്ചായിരുന്നും വാഹന പരിശോധന നടത്തിയത്.
പാലാ കൊട്ടരമറ്റം ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ 13 ബസുകളുടെ സ്പീഡ് ഗവർണർ വിച്ഛേദിച്ച നിലയിലും എയർ ഹോൺ , ഓഡിയോ സിസ്റ്റം ഘടിപ്പിച്ചതും ടാക്സ്, പെർമിറ്റ് ഇല്ലത്തതുമായ വാഹനങ്ങൾ കണ്ടെത്തി. അമിതഭാരം കയറ്റിയ ടിപ്പറും ,മീറ്റർ ഇടാതെ സർവ്വീസ് നടത്തിയ 9 ഓട്ടോ റിക്ഷകളും പരിശോധനയിൽ കുടുങ്ങി
എം വി ഐ മാരായ ശ്രീശൻ, ആഷാകുമാർ, സുദീഷ് പീ ജി , ജോസ് ആൻ്റെണി , മനോജ് കുമാർ,രൻജിത്ത് എ എം വി ഐ മാരായ ജോർജ് വർഗീസ് , സജിത്ത്, ഗണേശ് കുമാർ, മനോജ്കുമാർ, ടിനേഷ് മോൻ, ദീപു R നായർ, : രജിഷ് , ഡ്രൈവർ മനോജ് തുടങ്ങിയവർ പരിശോധനക്ക് നേതൃത്വം നൽകി
വരും ദിവസങ്ങളിൽ ജില്ലയിലെ മറ്റ് താലുക്കുകളിൽ വാഹന പരിശോധന നടത്തുമെന്ന് എൻഫോഴ്സ്മെൻ്റ് ആർട്ടി ഓ അറിയിച്ചു
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments