Latest News
Loading...

ചെമ്മലമറ്റം 12 ശ്ലീഹന്‍മാരുടെ പള്ളിയില്‍ പോപ്പുലര്‍ ധ്യാനം. ഒരുക്കങ്ങള്‍ പൂര്‍ത്തിയായി



ചെമ്മലമറ്റം 12  ശ്ലീഹന്‍മാരുടെ പള്ളിയില്‍ ജനുവരി 5 മുതല്‍ 10 വരെ വിന്‍സെന്‍ഷ്യന്‍ വൈദികര്‍ നടത്തുന്ന പോപ്പുലര്‍ മിഷന്‍ ധ്യാനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇടവകയുടെ വിവിധ ഭാഗങ്ങളിലെ മുന്ന് സെന്ററുകളില്‍ ആയിട്ടാണ് ധ്യാനങ്ങള്‍ ക്രിമികരിച്ചിരിക്കുന്നത് .




രാവിലെ ആറ് മുതല്‍ 7-30 വരെയും വൈകുന്നേരം ആറ് മുതല്‍ രാത്രി 9.30 വരെയും ആണ്  ധ്യാനം ക്രമികരിച്ചിരിക്കുന്നത.് ധ്യാനത്തിന് ഒരുക്കമായി ഭവന സന്ദര്‍ശനം . ജറിക്കോ പ്രാര്‍ത്ഥന എന്നിവ നടത്തി . പൊതു ധ്യാനം, പ്രാര്‍ത്ഥനാ റാലികള്‍ , ഭവന സന്ദര്‍ശനം, രോഗശാന്തി ശുശ്രൂഷ ,പരിഹാരപ്രദിക്ഷണം എന്നിവ നടത്തും. വികാരി ഫാദര്‍ സെബാസ്റ്റ്യന്‍ കൊല്ലംപറമ്പില്‍, ഫാദര്‍ തോമസ് കട്ടിപ്പറമ്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികളും പ്രവര്‍ത്തിച്ചുവരുന്നു



.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments