Latest News
Loading...

പാലാ മാരത്തൺ ജനുവരി 19 ഞായറാഴ്‌ച


ലയൺസ് ക്ലബ് ഇൻ്റർ നാഷണൽ 318 B-യും സെൻ്റ് തോമസ് കോളേജും എൻജിനിയേഴ്‌സ് ഫോറവും, ഡെക്കാത്തലോൺ കോട്ടയവും സംയുക്തമായി പാലാ മാരത്തൺ 2025 ജനുവരി 19 ഞായറാഴ്‌ച പാലാ സെൻ്റ് തോമസ് കോളജ് ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടുന്നു. 21 km രാവിലെ 5.00 മണിയ്ക്കും, 10 km രാവിലെ 6.00 മണിയ്ക്കും, 3 km രാവിലെ 6.30 നും, ആരംഭിക്കുന്നതാണ്.




50 വയസ്സിന് മുകളിലും താഴെയുമുള്ള പുരുഷന്മാർക്കും സ്ത്രീകൾക്കും വെവ്വേറെ ക്യാഷ് പ്രൈസുകൾ നല്‌കുന്നതാണ്. മൊത്തം ഒരു ലക്ഷം രൂപ വരുന്ന സമ്മാനങ്ങൾ ഉണ്ടായിരിക്കുന്നതാണ്. റ്റീഷർട്ട്, മെഡൽ, റ്റൈമ്ഡ് ചിപ്പ്, പ്രഭാതഭക്ഷണം ഇവയും പങ്കെടുക്കുന്നവർക്ക് നല്‌കുന്നതാണ്. വാം അപ്പ്, മെഡി ക്കൽ സൗകര്യങ്ങൾ എന്നിവയും ഉണ്ടായിരിക്കുന്നതാണ്. ജനുവരി 15 വരെയാണ് രജിസ്റ്റർ ചെയ്യുവാൻ സാധിക്കുക.



ലയൺ ആർ. വെങ്കിടാചലം (ഡിസ്ട്രിക് ഗവർണർ, ലയൺസ് ക്ലബ് ഇൻ്റർനാഷ്‌ണൽ 318ബി), ലയൺ മാഗി ജോസ് മേനാംപറമ്പിൽ (മുൻ ഡിസ്ട്രിക് ഗവർണർ, ലയൺസ് ക്ലബ് ഇൻ്റർനാഷ്‌ണൽ 318ബി), ചെറി അലക്‌സ് മേനാംപറമ്പിൽ, (എൻജിനീയറിംഗ് ഫോറം മുൻ പ്രസിഡൻ്റ്), ലയൺ മധു എം.പി. (ഡിസ്ട്രിക് ചീഫ് കോ- ഓർഡിനേറ്റർ), ജിമ്മി ജോസഫ് (മുൻസിപ്പൽ കൗൺസിലർ, പാലാ), വി.എം. അബ്‌ദുള്ളഖാൻ (സഫലം 55 പ്ലസ് സെക്രട്ടറി), പ്രൊഫസർ തങ്കച്ചൻ മാത്യു (മുൻ ഫിസിക്കൽ എഡ്യൂക്കേ ഷൻ ഡയറക്‌ടർ, അൽഫോൻസാ കോളേജ് പാലാ) ആദർശ് ഡെക്കാത്തലോൺ എന്നിവർ പങ്കെടുക്കുന്നതാണ്. ബന്ധപ്പെടുക : Mob: 9846566 483, 9961 311 006.

ഇൻറർനാഷണൽ 318 ബി മുൻ ഡിസ്ട്രിക്ട് ഗവർണർ മാഗി ജോസ് മേനാംപറമ്പിൽ, എൻജിനീയറിങ് ഫോറം മുൻ പ്രസിഡൻറ് ചെറി അലക്സ് മേനാംപറമ്പിൽ, സഫലം 55 പ്ലസ് സെക്രട്ടറി വി എം അബ്ദുള്ള ഖാൻ, ആദർശ് ഡെക്കാത്ത്ലോൺ, ഉണ്ണി കുളപ്പുറം, പ്രൊഫസർ തങ്കച്ചൻ മാത്യു എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു .





*Registration അവസാനിക്കാന്‍ 2 ദിവസം കൂടി മാത്രം.*

*January 19* ന് St. Thomas College ല്‍ നിന്ന് start ചെയ്യുന്ന *Pala Marathon* ല്‍ മൂന്ന്‌ events ആണ്‌ ഉള്ളത്. 

1) *HALF MARATHON* (21.1km) 
Starts at 5 am.
Fees Rs. 900/- 
St.Thomas college ല്‍ നിന്നും *മേലമ്പാറ* വരെ പോയി തിരിച്ചു college ല്‍ അവസാനിക്കുന്നു. 

2) *10k Run (10km)*
Starts at 6 am.
Fees Rs. 700/- 
St.Thomas college ല്‍ നിന്നും *IMA Jn. Edappadi* വരെ പോയി തിരിച്ചു college ല്‍ അവസാനിക്കുന്നു. 

3) *3K Fun Run (3 km)*
(Competition അല്ല)
Starts at 6.30 am.
Fees Rs. 500/- 
St.Thomas college ല്‍ നിന്നും *ആണ്ടൂര്‍ കവല* വരെ പോയി തിരിച്ചു college ല്‍ അവസാനിക്കുന്നു. 

*പുരുഷ വനിതാ വിഭാഗത്തില്‍ പ്രത്യേകം സമ്മാനങ്ങള്‍.*

*50 വയസ്സില്‍ മുകളില്‍ ഉള്ളവര്‍, 50 വരെ ഉള്ളവർ എന്നീ വിഭാഗങ്ങളില്‍ പ്രത്യേകം സമ്മാനങ്ങള്‍.*

മൊത്തം 
*ഒരു ലക്ഷം രൂപ* 
വരുന്ന സമ്മാനങ്ങള്‍.

കൂടാതെ 
*Free T-shirt,*
*Finish ചെയ്യുന്ന എല്ലാവർക്കും medal,*
*Timed Chip (21k and 10k only),*
*Free Breakfast,*
*ഓട്ടത്തിനിടയിൽ Refreshments,*
*Warm up session,*
*Medical Support,*
*Ambulance service*
 എന്നിവയും arrange ചെയ്തിട്ടുണ്ട്.

Fitness improve ചെയ്യാൻ, Healthy ആയ Pala* എന്ന ആശയം മുന്നില്‍ വച്ച് നടത്തുന്ന ഈ event ല്‍
 *finish ചെയ്യുന്ന എല്ലാവരും വിജയികളാണ്.*

 *നമ്മുക്ക് നടന്നും ഓടിയും പങ്കെടുക്കാം.*

Thank you


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments