Latest News
Loading...

കിഴതിടയൂർ സഹകരണബാങ്കിന് മുന്നിൽ നിക്ഷേപക പ്രതിഷേധം



കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക പ്രതിസന്ധിയിൽ തുടരുന്ന പാലാ കിഴതിടയൂർ സഹകരണബാങ്കിന് മുന്നിൽ നിക്ഷേപക പ്രതിഷേധം. വൻവായ്‌പകളിൽ തിരിച്ചടവ് മുടങ്ങിയതോട നിക്ഷേപകർക്ക് കാലങ്ങളായി തുച്ഛമായ തുക മാ ത്രമാണ് തിരികെ നൽകിവരുന്നത്. ആംആദ്‌മി പാർട്ടിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ മാർച്ചും ധർണയും സംഘടി പ്പിച്ചത്.




മികച്ച നിലയിൽ പ്രവർത്തിച്ചുവന്നിരുന്ന കിഴതടിയൂർ ബാങ്ക് ജനവിശ്വാസം ആർജ്ജിച്ചതോടെ, കോടിക്കണക്കിന് രൂപയു ടെ നിക്ഷേപമാണ് കാലാകാലങ്ങളിൽ ബാങ്കിലെത്തിയത്. നീതി മെഡിക്കൽ സ്റ്റോറുകളും സ്‌കാനിംഗ് സെൻ്ററുകളുമട ക്കം ജനോപാകരപ്രദമായ പദ്ധതികളും നടപ്പാക്കി. എന്നാൽ അധികാരം ദുരുപയോഗപ്പെടുത്തി അനുവദിച്ച കോടികളു ടെ വായ്‌പകൾ ബാങ്കിനെ കടക്കെണിയിലാക്കുകയായിരുന്നു. സംസ്ഥാനത്തിൻ്റെ മറ്റ് പലയിടങ്ങളിലും സഹകരണബാ ങ്കുകൾക്ക് സംഭവിച്ച സമാന സാഹചര്യംതന്നെയാണ് കിഴതടിയൂർ ബാങ്കിലും ഉണ്ടായത്. എത്രവലിയ തുക നിക്ഷേപിച്ച വർക്കും പോലും മാസം 5000 രൂപ മാത്രമാണ് ലഭിക്കുന്നത് ഈ സാഹചര്യത്തിലായിരുന്നു നിക്ഷേപകർ സമരരംഗത്തേ യ്ക്കിറങ്ങിയത്.



ടൗൺചുറ്റി നടന്ന പ്രകടനത്തിന് ശേഷമാണ് ബാങ്കിന് മുന്നിലേയ്ക്ക് നിക്ഷേപകരെത്തിയത്. ബാങ്ക് കവാടത്തിൽ പോ ലീസ് മാർച്ച് തടഞ്ഞു. ആംആദ്‌മി പാർട്ടി ജില്ലാ വൈസ് പ്രസിഡൻ്റ് റോയി വെള്ളരിങ്ങാട്ട് പ്രതിഷേധ യോഗം ഉദ്ഘാട നം ചെയ്തു. 



ഒരു കുടുംബത്തിനാകെ 50 ലക്ഷം വായ്‌പാ പരിധിയുള്ളപ്പോൾ കോടികളാണ് മുൻ പ്രസിഡൻ്റിനും കുടും ബത്തിനും വായ്‌പ നിലവിലുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി കോടികളുടെ വായ്‌പ അനുവദിക്കപ്പെട്ടതിൽ കൊടിയ അ ഴിമതി നടന്നിട്ടുണ്ട്. ഇതിന് കൂട്ടുനിന്ന ഭരണസമിതി അംഗങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.




ആശുപത്രി കവലയിൽ നിന്നും ആരംഭിച്ച മാർച്ച് സിവിൽ സ്റ്റേഷൻ പരിസരത്ത് കൂടി നഗരം ചുറ്റി ബാങ്കിന് മുന്നിൽ സ മാപിച്ചു. പ്രകടനത്തിലും ധർണയിലും നിക്ഷേപകരും ആംആദ്‌മി പ്രവർത്തകരും പങ്കെടുത്തു. നിക്ഷേപക സംരക്ഷണ സമിതി കോർഡിനേറ്റർ ജൂലിയസ് കണിപ്പള്ളിൽ, പാലാ പൗരാവകാശസമിതി പ്രസിഡൻ്റ് ജോയി കളരിക്കൽ, അഡ്വ ജോ സ് ചന്ദ്രത്തിൽ, ജോമോൻ പോൾ തുടങ്ങിയവർ സംബന്ധിച്ചു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments