പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് നാലാം വാർഡ് ഈറ്റക്കുന്ന് ഭാഗത്ത് ആരംഭിക്കുവാൻ നീക്കം നടക്കുന്ന എച്ച് ഗ്രേഡ് മാലിന്യ സ്റ്റോറേജ് യൂണിറ്റിനെതിരെ മേഖലയിൽ പ്രതിഷേധം ശക്തമാകുന്നു. നിരവധിയാളുകൾ തിങ്ങി പാർക്കുന്ന നാലാം വാർഡിലെ പ്രധാന സ്ഥലത്താണ് യൂണിറ്റിനുള്ള നിക്കം നടക്കുന്നത്. യൂണിറ്റ് തുടങ്ങിയാൽ ഉണ്ടാകുന്ന പൊതുജനാരോഗ്യ പ്രശ്നങ്ങളിൽ ആശങ്കാകുലരായ പ്രദേശവാസികൾ ഗ്രാമ പഞ്ചായത്തിന് നൽകിയ പരാതിയെ തുടർന്ന് ബിൽഡിംഗ് നിർമ്മാണത്തിനുള്ള അനുമതി താല്കാലികമായി തടഞ്ഞിരിക്കുകയാണ്.
നിർമ്മാണത്തിന് അനുമതി ലഭിക്കാതിരുന്നിട്ടും പാറപൊട്ടിക്കലും മണ്ണ് എടുക്കലും നടത്തിയതിനെതിരെയും പ്രദേശവാസികൾ പഞ്ചായത്തിൽ പരാതി നൽകിയിട്ടുണ്ട്. മുൻപ് യൂണിറ്റ് പ്രവർത്തിച്ചിരുന്നയിടങ്ങളിൽ ജനരോഷമുണ്ടായതിനെ തുടർന്നാണ് അടിവാരത്ത് യൂണിറ്റ് ആരംഭിക്കാൻ ശ്രമം നടക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. യൂണിറ്റിനെതിരെ സേവ് അടിവാരം എന്ന പേരിൽ ആക്ഷൻ കൗൺസിലും രൂപികരിച്ചു.
നാടിൻ്റെ പൊതുജനാരോഗ്യം തകർക്കുന്ന യൂണിറ്റ് തുടങ്ങുന്നതിനെതിരെ നിയമപരമായി മുൻപോട്ട് പോകാനാണ് സേവ് അടിവാരം ആക്ഷൻ കൗൺസിലിൻ്റെ തീരുമാനമെന്ന് ചെയ്യർമാൻ പി എൻ സുകുമാരൻ പുത്തൻപുരക്കലും, ജനറൽ കൺവീനർ അഡ്വ. ബിബിൻ മാടപ്പള്ളിയും അറിയിച്ചു.
ആക്ഷൻ കൗൺസിൽ ഭാരവാഹികൾ
മുഖ്യ രക്ഷാധികാരി
മേരി തോമസ് (വാർഡ് മെംബർ)
രക്ഷാധികാരികൾ
രാജു പുത്തൻപുരക്കൽ [cpm]
ബിനോയി കോലോത്ത് [cpi]
സന്തോഷ് കാക്കലിൽ [കോൺഗ്രസ് ]
ജോണി തടത്തിൽ [കെ.സി എം ]
സുധീഷ് വരയാത്ത് [ബി ജെ പി ]
ജോബി തടത്തിൽ [ ട്രസ്റ്റി സെൻ്റ് മേരിസ് ചർച്ച്]
എം എൻ ശശി മുടവനാട്ട് [SNDP ]
എ ആർ മനോജ് [സെക്രട്ടറി വരമ്പനാട് ശ്രീ ധർമ്മശാസ്താക്ഷേത്രം]
ചെയ്യർമാൻ പിഎൻ സുകുമാരൻ പുത്തൻപുരക്കൽ
ജനറൽ കൺവിനർ : അഡ്വ.ബിബിൻ മാടപ്പള്ളി
വൈസ് ചെയ്യർമാൻമാർ:തോമസ് പി.ഡി
ബേബി കരിപ്പടം ,
ഷാജു ഐക്കരത്തെക്കേൽ ,
കൺവിനർമാർ - ബിജോയ് തോമസ് ,
ജുബിൻ തറപ്പേൽ ,
ബേബി പന്തനാനി,
ജസ്റ്റിൻ കുന്നുംപുറം
ട്രഷറർ -ബേബി കടപ്രയിൽ
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments