ഈരാറ്റുപേട്ട ഹയാത്തൂദ്ധീൻ ഹൈ സ്കൂളിന്റെ മുപ്പത്തി രണ്ടാമത് വാർഷിക ആഘോഷം ഇസ്‌തിഹാർ കോട്ടയം എസ് പി ഷാഹുൽ ഹമീദ് ഐ പി എസ് ഉത്ഘാടനം നിർവഹിച്ചു.
വിദ്യാഭ്യാസം ധാർമികതയെ ഉയർത്തിപ്പിടിക്കുന്നതാവണമെന്നും, ഉന്നതമായ വിജയമാണ് യഥാർത്ഥ നേട്ടമെന്നും സ്കൂൾ അങ്കണത്തിൽ നടന്ന ആഘോഷ പരിപാടിയുടെ സാംസ്‌കാരിക സമ്മേളനംഉദ്ഘാടനം നിർവഹിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു വിവിധ വിഷയങ്ങൾ കുട്ടികളുമായി സംവദിച്ചു കൊണ്ട് ജീവിതഅനുഭവങ്ങൾ പങ്ക് വെക്കുകയും ചെയ്തു
പ്രസ്തുത പരിപാടിയിൽ സിനിമ തിരക്കഥകൃത്ത് ശബാസ് റഷീദ് അഥിതിയായി, സ്കൂൾ ഹെഡ്മാസ്റ്റർ പി കെ അബ്ദുൽ ഷുക്കൂർ റിപ്പോർട്ട് അവതരിപ്പിച്ചു , മാനേജർ ബഷീർ തൈതോട്ടം അധ്യക്ഷനായി, പി ടി എ പ്രസിഡന്റ് കെ എം സക്കീർ ഹുസൈൻ സ്വാഗതം പറഞ്ഞു. മുഹ്‌യുദ്ധീൻ ജുമാ മസ്ജിദ് പ്രസിഡന്റ് അഫസറുദ്ധീൻ, അസിസ്റ്റന്റ് മാനേജർ ഇൻശാ സലാം തുടങ്ങി വിവിധ സാംസ്‌കാരിക നേതാക്കൾ പങ്കെടുത്തു
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments