കേരള ലീഗൽ സർവീസ് അതോറിറ്റിയുടെ സംവാദ പദ്ധതിയുടെ ഭാഗമായി തിടനാട് ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ പാലാ കോടതി സമുച്ചയത്തിൽ പ്രവർത്തിക്കുന്ന വിവിധ കോടതികൾ സന്ദർശിച്ചു. പദ്ധതിയുടെ ഭാഗമായി സൈക്കോളജിക്കൽ കൗൺസിലർ മിസ് സെലിൻ വിദ്യാർഥികൾക്ക് ജീവിത നൈപുണ്യ ക്ലാസ് നൽകി.
തുടർന്ന് കോടതി സമുച്ചയത്തിൽ പ്രവർത്തിക്കുന്ന വിവിധ കോടതികളുടെ പ്രവർത്തനങ്ങൾ വിദ്യാർത്ഥികൾ നേരിട്ട് കണ്ടുമനസ്സിലാക്കി. അഡ്വക്കേറ്റ് സുമൻ സുന്ദരരാജ് വിവിധ കോടതികളേക്കുറിച്ച് കുട്ടികൾക്ക് വിവരിച്ചു നൽകി.
കുടുംബക്കോടതി ജഡ്ജി ജസ്റ്റിസ് ഈ അയൂബ്ഖാൻ കുട്ടികളുമായി സംവദിക്കുകയും കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. മീനച്ചിൽ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി സോണിയ പി എൽ, വി സുഷമാ മുരളി, അധ്യാപകരായ റോബിൻ അഗസ്റ്റിൻ, അനൂപ് പി ആർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments