സിഎസ്ഐ ഈസ്‌റ്റ് കേരള മഹായിടവകയുടെ 42-ാമത് കൺവൻഷൻ മേലുകാവ് ചാലമറ്റം എംഡിസിഎംഎസ് ഹൈസ്‌കൂൾ മൈതാനിയിൽ ഫെബ്രുവരി 2 ന് ആരംഭിക്കും. 9ന് സമാപിക്കും.
ശക്തിപ്പെടുവിൻ പോരാടുവിൻ എന്ന ചിന്താവിഷയത്തെ ആസ്പദമാക്കി നടക്കുന്ന കൺവൻഷൻ സിഎസ്ഐ റായലസീമ മഹായിടവക ബിഷപ് ഡോ. പെയ്യാല ഐസക് വരപ്രസാദ് ഉദ്ഘാടനം ചെയ്യും.
ഈസ്‌റ്റ് കേരള മഹായിടവക ബിഷപ് വി.എസ്. ഫ്രാൻസിസ് അധ്യക്ഷത വഹിക്കും. ബിഷപ് ഡോ. കെ.ജി. ദാനിയേൽ പ്രഭാഷണം നടത്തും. 9 ന് കൺവൻഷൻ സമാപനം ഓർത്തഡോക്‌സ് സഭ ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്ത എച്ച്. ജി. സഖറിയ മാർ സേവേറിയോസ് ഉദ്ഘാടനം ചെയ്യും .
യോഗങ്ങളിൽ റവ. കെ.വൈ. ജേക്കബ്, റവ. ഡോ. മോത്തി വർക്കി, റവ. ഡോ പി.പി. തോമസ്, റവ. പി.സി. സജി റവ.ഡി.എസ്. അരുൺ, മിസ്സിസ് സമ്പത്ത് വർഗ്ഗീസ്, മി . തോമസ് വർഗ്ഗീസ്, മി . ബഞ്ചമിൻ മോസസ്സ് എന്നിവർ പ്രഭാഷണം നടത്തുമെന്ന്
ജനറൽ കൺവീനർമാരായ റവ. ജോസഫ് മാത്യു, റവ.മാക്‌സിൻ ജോൺ, റവ .രാജേഷ് പത്രോസ്, മഹായിടവക ഭാരവാഹികളായ വർഗ്ഗീസ് ജോർജ് .പി., റവ ടി. ജെ ബിജോയ് എന്നിവർ പറഞ്ഞു.
യുവജനങ്ങൾ, വിദ്യാർഥികൾ, സ്ത്രീകൾ, മിഷ്ണറിമാർ എന്നിവർക്കായി പ്രത്യേകം യോഗങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments