സി.എസ്.ഐ. ഈസ്റ്റ് കേരള മഹായിടവകയുടെ 42-ാ മത് കൺവൻഷൻ പന്തലിൻ്റെ കാൽനാട്ട് ശുശ്രൂഷ ബിഷപ് റൈറ്റ് റവ. വി.എസ്. ഫ്രാൻസിസ് ഇരുമാപ്രമറ്റം എം.ഡി.സി.എം.എസ്. ഹൈസ്കൂൾ ഗ്രൗണ്ടിൽ നിർവ്വഹിച്ചു. ഫെബ്രുവരി 2 ഞായർ മുതൽ 9 ഞായർ വരെയാകും കൺവൻഷൻ നടത്തപ്പെടുന്നത്.
സി.എസ്.ഐ. റായലസീമ മഹായിടവക ബിഷപ് റൈറ്റ് റവ. ഡോ. പെയ്യാല ഐസ്ക് വരപ്രസാദ് കൺവൻഷൻ ഉദ്ഘാടനം ചെയ്യും. കാൽനാട്ട് ശുശ്രൂഷയിൽ സ്ത്രീജനസഖ്യം പ്രസിഡൻ്റ് ശ്രീമതി ഡാർലി ഫ്രാൻസിസ്, മഹായിടവക ആത്മായ സെക്രട്ടറി പി.വർഗ്ഗീസ് ജോർജ്, വൈദീക സെക്രട്ടറി റവ. ടി.ജെ. ബിജോയ്, ട്രെഷറാർ റവ. പി.സി. മാത്യക്കുട്ടി , രജിസ്ട്രാർ ടി. ജോയ്കുമാർ, റവ. ജോസഫ് മാത്യൂ, റവ. മാക്സിൻ ജോൺ , റവ എ. ഇ. ഈപ്പൻ, റവ.പി.ജെ. റോയ് മോൻ, റവ. രാജേഷ് പത്രൊസ്എന്നിവർ നേതൃത്വം നല്കി. വൈദികർ, ഇവാഞ്ചലിസ്റ്റുമാർ, സഭാശുശ്രൂഷകർ, മിഷണറിമാർ, കൺവൻഷൻ കമ്മിറ്റി അംഗങ്ങൾ, ബേക്കർ ഡെയ്ൽ ചർച്ച് കമ്മിറ്റി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments