പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് ഗാന്ധി ശിലാഫലകത്തില്‍ സ്വാതന്ത്യ സമര സേനാനികളെ ഒഴിവാക്കിയ നടപടിയില്‍ പ്രതിഷേധം കടുപ്പിച്ച് കോണ്‍ഗ്രസ് പൂഞ്ഞാര്‍ തെക്കേക്കര മണ്ഡലം കമ്മറ്റിയുടെ ഏകദിന ഉപവാസ സമരം നാളെ നടക്കും. പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് പഞ്ചായത്ത് ബസ്സ്റ്റാന്‍ഡില്‍ സ്ഥാപിയ്ക്കുന്ന ഗാന്ധിജിയുടെ ശിലാഫലകത്തില്‍ സ്വാതന്ത്യ സമരത്തില്‍ പങ്കെടുത്ത് ജയില്‍ വാസം വരെ അനുഭവിച്ച സി. ജോണ്‍ തോട്ടക്കര, സിറിയക്ക് ആരംപുളിയ്കല്‍, വര്‍ക്കി തടവനാല്‍ ഉള്‍പ്പെടെയുള്ള സ്വാതന്ത്യസമര സേനാനികളുടെ പേരാണ് ഒഴിവാക്കിയത്.
ഈ നടപടിക്കെതിരെയും പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റിന്റെ നടപടികള്‍ക്കെതിരെയും പഞായത്തിന്റെ വികസന മുരടിപ്പ് , കെടുകാര്യസ്ഥത , കാര്യക്ഷമമില്ലായ്മ എന്നിവയെക്കതിരെയും കോണ്‍ഗ്രസ് പൂഞ്ഞാര്‍ തെക്കേക്കര മണ്ഡലം കമ്മറ്റിയുടെ നേത്യത്തില്‍ ബുധനാഴ്ച രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണി വരെ ഉപവാസ സമരം നടത്തുകയാണ്.
ഉപവാസ സമരം കെ.പി.സി.സി എക്‌സിക്യൂട്ടിവ് മെമ്പര്‍ തോമസ് കല്ലാടന്‍ ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രിസിഡന്റ് റോജി തോമസ് അധ്യക്ഷത വഹിയ്ക്കും. DCC ജനറല്‍ സെക്രട്ടറി ജോമോന്‍ ഐക്കര മുഖ്യപ്രഭാഷണം നടത്തും. സമാപന സമ്മേളനത്തില്‍ DCC പ്രസിഡന്റ് നാട്ടകം സുരേഷ് സംസാരിക്കും. കോണ്‍ഗ്രസ് സംസ്ഥാന ജില്ലാ നേതാക്കള്‍ പങ്കെടുക്കും.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments