ഭരണങ്ങാനം പഞ്ചായത്തിലെ മൂന്നാംവാര്‍ഡ് ആലമറ്റത്ത് ജലനിധി പദ്ധതി വാട്ടര്‍ടാങ്ക് സ്വകാര്യ വ്യക്തികള്‍ ചേര്‍ന്ന് പൊളിച്ചതായി ആക്ഷേപം. 40ഓളം കുടുംബങ്ങള്‍ക്ക് കുടിവെള്ളം ലഭിച്ചിരുന്ന ടാങ്കാണ് പൊളിച്ചത്. പഞ്ചായത്ത് ആസ്തിയില്‍പെട്ട വസ്തുവിലിരുന്ന ടാങ്കാണ് പൊളിച്ചത്.
10000 ലിറ്റര്‍ സംഭരണശേഷിയാണ് ടാങ്കിനുണ്ടായിരുന്നത്. 2013-ലാണ് ടാങ്ക് പണികഴിപ്പിച്ചത്. ജെസിബി ഉപയോഗിച്ച് പൊളിച്ചതായാണ് സൂചന. പ്രധാന റോഡില്‍ നിന്നും അല്‍പം ഉള്ളിലായിട്ടാണ് ടാങ്ക്. അതിനാല്‍ പൊളിച്ചത് അറിയാന്‍ വൈകി. തുടര്‍ന്ന് വാര്‍ഡ് അംഗം ബിജു പഞ്ചായത്ത് സെക്രട്ടറിയ്ക്ക് പരാതി നല്കി. പഞ്ചായത്ത് കമ്മറ്റി നിര്‍ദേശപ്രകാരം സെക്രട്ടറി പോലീസില്‍ പരാതി നല്കി
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments