അകലക്കുന്നം ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. കാഞ്ഞിരമറ്റം ലിറ്റില്‍ ഫ്‌ലവര്‍ ഹൈസ്‌കൂളില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനില്‍കുമാര്‍ നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്തുക്കുട്ടി ഞായര്‍കുളം അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീലത ജയന്‍, പ്രഥമ അധ്യാപകന്‍ റെജി സെബാസ്റ്റ്യന്‍, സിജു സെബാസ്റ്റ്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി. പാമ്പാടി എക്‌സൈസ് സിവില്‍ ഓഫീസര്‍മാരായ നിബിന്‍ നെല്‍സണ്‍, അര്‍ജുന്‍ എ പി എന്നിവര്‍ ക്ലാസ് എടുത്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments