പ്രാർത്ഥനയിലൂടെ ദൈവത്തോടും ശുശ്രൂഷയിലൂടെ മനുഷ്യരോടും ഐക്യപ്പെടണം. മോൺ ജോസഫ് കണിയോടിക്കൽ. 42 മത് പാലാ ബൈബിൾ കൺവൻഷന് മുന്നോടിയായി വോളൻ്റിയേഴ്‌സിനുള്ള ഒരുക്ക ധ്യാനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മോൺ.ജോസഫ് കണിയോടിക്കൽ.
നമ്മുടെ ശുശ്രൂഷകളും പ്രവർത്തികളും ഓരോരോ പ്രാർത്ഥനയായി മാറണം. ദൈവം തന്നെ തൻ്റെ മനുഷ്യാവതാരത്തിലൂടെ തൻ്റെ വളർത്തുപിതാവായ ഒരു തച്ചൻ്റെ വീട്ടിൽ എളിമപ്പെട്ടു ശുശ്രൂഷ ചെയ്തതുപോലെ നാമും എളിമപ്പെട്ട് നമ്മുടെ ഉത്തരവാദിത്വങ്ങൾ സന്മനസ്സോടെ പൂർത്തിയാക്കണമെന്നും വികാരി ജനറാൾ ഓർമ്മിപ്പിച്ചു.
അരുണാപുരം സെൻ്റ്.തോമസ് ദൈവാലയത്തിൽ നടന്ന ശുശ്രൂഷയിൽ അണക്കര മരിയൻ ധ്യാനകേന്ദ്രത്തിൽ നിന്നും ഫാ.അനൂപ്, ബ്ര.ജോസ് എന്നിവർ വചനം പങ്കുവെച്ചു. രൂപതാ ഇവാഞ്ചലൈസേഷൻ ഡയറക്ടർ ഫാ.ജേക്കബ് വെള്ളമരുതുങ്കൽ വിശുദ്ധ കുർബാനയുടെ ആശീർവാദം നിർവഹിച്ചു.
2024 ഡിസംബർ 19 മുതൽ 23 വരെയാണ് കൺവെൻഷൻ ക്രമീകരിച്ചിരിക്കുന്നത്. ജോർജുകുട്ടി ഞാവള്ളിൽ, സണ്ണി പള്ളിവാതുക്കൽ, പോൾസൺ പൊരിയത്ത്, ജോസ് മൂലാചേരിൽ, ബൈജു ഇടമുളയിൽ തുടങ്ങിയവർ നേതൃത്വം നൽകിയ ശുശ്രൂഷയിൽ രൂപതയിലെ കരിസ്മാറ്റിക് അംഗങ്ങൾ, ഇവാഞ്ചലൈസേഷൻ ടീം അംഗങ്ങൾ, കുടുംബകൂട്ടായ്മ, മാതൃവേദി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments