Latest News
Loading...

വിജയദിനാഘോഷം ഉദ്ഘാടനം ചെയ്തു



തിടനാട്. ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ വിജയദിനാഘോഷം ചിത്രകലാ അധ്യാപകൻ ശ്രീകാന്ത് ളാക്കാട്ടൂർ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് സജിനി സതീഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം സന്ധ്യ ശിവകുമാർ അധ്യക്ഷത വഹിച്ചു.



 ഈ അധ്യയന വർഷത്തെ കലോത്സവം, കായികമേള, ശാസ്‌ത്രോത്സവം, ഗണിതശാസ്ത്ര മേള, സാമൂഹ്യശാസ്ത്രമേള, പ്രവൃത്തിപരിചയ മേള, ഐ.ടി. മേള, കേന്ദ്ര സർക്കാരിന്റെ ദേശീയ ജനസംഖ്യാ വിദ്യാഭ്യാസ പ്രൊജക്റ്റ് സംഘടിപ്പിച്ച റോൾപ്‌ളേ (ഇംഗ്ലീഷ്) മത്സരം, സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ തളിർ സ്‌കോളർഷിപ്, വിദ്യാരംഗം കലാ സാഹിത്യ വേദി തുടങ്ങിയ മത്സരങ്ങളിൽ സബ്ജില്ലാ, ജില്ലാ, സംസ്ഥാന തലങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച് സ്‌കൂളിന് അഭിമാനമായി മാറിയ പ്രതിഭകളെ ആദരിച്ചു. 



ഈ അധ്യയന വർഷത്തെ വിവിധ മത്സരങ്ങളിലും മേളകളിലും പരീക്ഷകളിലും മികച്ച വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു. ഡോ. ഉണ്ണി ജോസഫ്, ഡോ. അരുൺ രമേശ്, കെ.വി. അലക്‌സാണ്ടർ, എൻ.ജെ. തോമസ് എന്നിവർ പ്രസംഗിച്ചു.



.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments