പൂഞ്ഞാർ പെരിങ്ങുളം സ്പാർട്ടൻസ് ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ് നേതൃത്വത്തിൽ ഈരാറ്റുപേട്ട വിൻമാർട്ട് സൂപ്പർമാർക്കറ്റ് സ്പോൺസർ ചെയ്യുന്ന നാലാമത് ജസ്റ്റിൻ ജോസ് കുളത്തിനാൽ മെമ്മോറിയൽ സ്പാർട്ടൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റ് 2024 , 21, 22 തീയതികളിൽ സെന്റ് അഗസ്റ്റിൻ ഹൈസ്‌കൂൾ ഗ്രൗണ്ടിൽ നടത്തുമെന്ന് ക്ലബ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. നാലാമത് അഖിലകേരള സെവൻസ് ഫുട്‌ബോൾ ടൂർണമെൻ്റാണിത്. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള 16 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റ് 21 ന് രാവിലെ 10 ന് ദ്രോണാചാര്യ കെ.പി. തോമസ് മാഷ് ഉദ്ഘാടനം ചെയ്യും.
ക്ലബ് പ്രസിഡന്റ് ആന്റോ തോമസ് അധ്യക്ഷത വഹിക്കും. പെരിങ്ങുളം എസ്.എച്ച്. പള്ളി വികരി ഫാ. ജോർജ് മടുക്കാവിൽ മുഖ്യപ്രഭാഷണം നടത്തും. 22 ന് വൈകിട്ട് നാലിന് സമാപന സമ്മേളനം സെബാസ്റ്റ്യൻ കുളത്തിങ്കൽ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. അഡീഷണൽ ഇൻകംടാക്‌സ് കമ്മിഷണർ ജ്യോതിസ് മോഹൻ ഐ.ആർ.എസ്.
മുഖ്യപ്രഭാഷണം നടത്തും.
ടൂർണമെന്റിലെ ജേതാക്കൾക്ക് ജെസ്റ്റിൻ ജോസ് കുളത്തിനാൽ മെമ്മോറിയൽ സ്പാർട്ടൻസ് കപ്പും, മോഹനൻ വേലംപറമ്പിൽ സമ്മാനിക്കുന്ന 25000 രൂപ ക്യാഷ് പ്രൈസും, രണ്ടാം സ്ഥാനക്കാർക്ക് വി.ഡി. ആന്റണി വാഴയിലിന്റെ അനുസ്മരണാർത്ഥം സമ്മാനിക്കുന്ന 15000 രൂപ ക്യാഷ് പ്രൈസും കൂടാതെ മറ്റു ജേതാക്കൾക്കുള്ള സമ്മാനങ്ങളും നൽകും.
ടെലിവിഷൻ കോമഡി താരം ജോബി പാലാ യുടെ നേതൃത്വത്തിൽ പാലാ മരിയ സദനം ചാരിറ്റബിൾ ട്രസ്റ്റ് സമർപ്പിക്കുന്ന കലാവിരുന്ന് ഞായറാഴ്ച മൂന്നിന് നടത്തും. ക്ലബ് പ്രസിഡന്റ് ആന്റോ തോമസ്, സെക്രട്ടറി ജെസ്റ്റിൻ ജോയി, ബിനു ജോസ്, ആനന്ദ് കുഴിയിൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments