Latest News
Loading...

വിദ്യാഭ്യാസം മൂല്യധിഷ്ഠിതമാകണം :കെ എം വർഗീസ്



ഈരാറ്റുപേട്ട : വിദ്യഭ്യാസം മൂല്യാധിഷ്ഠിതമാകണമെന്ന് 
സോഷ്യൽ ജസ്റ്റിസ് ഫോറം സംസ്ഥാന പ്രസിഡന്റ്‌ കെ എം വർഗീസ്. ജനങ്ങളിലുള്ള അന്ധവിശ്വാസങ്ങളും അജ്ഞതയും ഇല്ലാതാക്കുവാൻ ശാസ്ത്ര -സാങ്കേതിക വിദ്യാഭ്യാസം പരിഷകൃത സമൂഹത്തിന് യോജിക്കും വിധം നടപ്പിലാക്കണമെന്നും ഈരാറ്റുപേട്ട ഗവ. മിസ്ലിം എൽ പി സ്കൂൾ ഹാളിൽ വച്ച് ഫോറം 
 സംഘടിപ്പിച്ച "നമ്മുടെ വിദ്യാലയം,നന്മയുടെ ലോകം" സാംസ്‌കാരിക സംഗമം  ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.




സംസ്ഥാന കമ്മിറ്റി അംഗം ഡോ പ്രവീണ അഭിജിത് അധ്യക്ഷത വഹിച്ചു. പ്രതിഭാസംഗമം ഈരാറ്റുപേട്ട നഗരസഭ ചെയർപേഴ്സൺ സുഹ്‌റ അബ്‌ദുൾ ഖാദറും കുഞ്ഞിളം കയ്യിൽ സമ്മാനവിതരണം സംസ്ഥാന ജോയിന്റ് സെക്രട്ടറി ജോഷിബ ജെയിംസും ഉദ്ഘാടനം ചെയ്തു.സംസ്ഥാന എക്സി.മെമ്പർ ഷീല ദിലീപ് മുഖ്യപ്രഭാഷണം നടത്തി. 



വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുഹാന ജിയാസ് മാതാപിതാക്കന്മാരേയും നഗരസഭ അംഗം പി എം അബ്‌ദുൾ ഖാദർ അധ്യാപകരേയും ആദരിച്ചു.ജെയ്സൺ ജേക്കബ്, കെ കെ രാധാകൃഷ്ണൻ, റ്റി വൈ ജോയി, കെ എൻ ഹുസൈൻ, ദിലീപ് തച്ചേരിൽ, ഹസ്സീന മുർഹാൻ, ബീമ അഫ്സൽ, ഷെമി സവാദ്, അൻസൽന സിറാജ് തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ മാത്യു കെ ജോസഫ് സ്വാഗതവും മേഖല പ്രസിഡന്റ്‌ പി പി മുഹമ്മദ്‌ ഖാൻ കൃതജ്ഞതയും രേഖപ്പെടുത്തി.



.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments