Latest News
Loading...

റോണി കേഴുകയാണ് ജീവനു വേണ്ടി .



പൈക മല്ലിക ശ്ശേരി ഭാഗത്ത് തുണ്ടിയിൽ റോണി സെബാസ്റ്റ്യൻ എന്ന 44 വയസ്സുകാരൻ ജീവനു വേണ്ടി കേഴുകയാണ്. റോണിയും ഭാര്യ നീതുവും,മക്കളും വി ദ്യാർത്ഥികളുമായ അലനും ,അതുലും, അലോനയുമടങ്ങുന്ന കൊച്ചു കുടുംബമായിരുന്നു റോണിയുടേത്. ആകെയുള്ള അഞ്ച് സെന്റിലെ കൊച്ചു വീട്ടിലായിരിന്നു സന്തോഷത്തോടെ റോണിയും കുടുംബവും കഴിഞ്ഞിരുന്നത്.ഒരു വർഷമായി റോണിക്ക് വിശപ്പില്ലായ്മയും ,വയറ്റിൽ വേദനയും അനുഭവപ്പെട്ടു തുടങ്ങി. 



വിശദമായ പരിശോദനയിൽ  ക്രോണിക്  കാൽസി ഫിക്  പാൻക്രിയാറ്റൈറ്റിസ് എന്ന രോഗമാണെന്ന് സ്ഥിതീകരിച്ചു. ഉടൻ ഓപ്പറേഷൻ നടത്തിയില്ലെങ്കിൽ റോണിക്ക് ജീവൻ നഷ്ടമാവും.  ചേർപ്പുങ്കൽ മെഡിസിറ്റി ഹോസ്പിറ്റൽ ഈ ദൗത്യം ഏറ്റെടുക്കുകയും ചികിത്സാ നടത്താമെന്ന് ഏല്ക്കു കയും ചെയ്തു. സാമ്പത്തിക മായി പിന്നോക്കം. നില്ക്കുന്ന .റോണിക്കായി  എലിക്കുളം ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡംഗം മാത്വൂസ് പെരുമനങ്ങാട് ചെയർമാനും, ജോബി തോമസ്  പട്ടാംകുളം കൺവീനറും,ജനറൽ കൺവീനറുമായ സൈനു കുന്നത്തു പുരയിടം എന്നിവരെ തിരഞ്ഞെടുത്തു. 



റോണിയേയും കുടുബം ത്തേയും സഹായിക്കുവാൻ മനസ്സിന് കരുണയുള്ളവർ തയ്യാറാകണമെന്ന് അപേക്ഷിക്കുന്നു ബാങ്ക് അക്കൗണ്ട് നം111501 0114610, IFS  കോഡ് ,FDRL0001115  ഫെഡറൽ ബാങ്ക് പൂവരണി ബ്രാഞ്ച് , ബന്ധപ്പെടേണ്ട ഫോൺ , മാത്യൂസ് മാത്യു 8606014218.   മാത്യൂസ് പെരുമനങ്ങാട് , ജോബി തോമസ് പട്ടാംകുളം, സൈജു കുന്നത്തു പുരയിടവും , റോണി , ഭാര്യ നീതു എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെ ടുത്തു.



.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments