ടൗൺ കുരിശുപള്ളിയിൽ പരിശുദ്ധ അമ ലോത്ഭവ മാതാവിൻ്റെ ജൂബിലിത്തിരുനാളിൻ്റെ ഭാഗമായി മാതാവിൻറെ തിരുസ്വരൂപം പന്തലിൽ പ്രതിഷ്ഠിച്ചു. പാലാ സെന്റ് മേരീസ് സ്‌കൂളിലെ കുട്ടികൾ നടത്തുന്ന മരിയൻ റാലി തുടർന്ന് നടന്നു. ഉച്ചകഴിഞ്ഞ് രണ്ടിന് ജൂബിലി സാംസ്ക്‌കാരിക ഘോഷയാത്ര, ടൂവീലർ ഫാൻസിഡ്രസ് മത്സരം, ബൈബിൾ ടാബ്ലോ മത്സരം എന്നിവ നടക്കും.
വൈകുന്നേരം അഞ്ചിന് കത്തീഡ്രൽ പള്ളി, ളാലം പുത്തൻ പള്ളി എന്നിവിടങ്ങളിൽ നടക്കുന്ന വിശുദ്ധ കുർബാനയ്ക്കു ശേഷം ആഘോഷമായ പ്രദ ക്ഷിണം കൊട്ടാരമറ്റം ജംഗ്ഷനിൽ സംഗമിച്ച് സാന്തോം കോംപ്ലക്സിൽ എത്തിച്ചേരും. ഫാദർ ജിനോ പുന്നമറ്റം സന്ദേശം നൽകും . തുടർന്ന് കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം നടക്കും.
പ്രധാന തിരുനാൾ ദിനമായ നാളെ രാവിലെ 6.30 ന് വിശുദ്ധ കുർബാന. പത്തിന് മാർ ജോസഫ് കല്ലറ ങ്ങാട്ടിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന, സന്ദേശം. രണ്ടിന് വിശുദ്ധ കുർബാന, സന്ദേശം. വൈകുന്നേരം നാലിന് പട്ടണ പ്രദക്ഷിണം, രാത്രി 8.45നു സമാപനാശീർവാദം. തുടർന്ന് സമ്മാനദാനം.
പ്രധാന വീഥിയും വ്യാപാര സ്ഥാപനങ്ങളും അലം കൃതമായി. ഭക്തിനിർഭരമായ തിരുക്കർമങ്ങൾക്കു പുറമേ പാലായുടെ ദേശീയോത്സവമായ ജൂബിലി ത്തിരുനാളിനെ വരവേൽക്കാൻ പള്ളി കമ്മിറ്റിയും ജൂബിലി ആഘോഷക്കമ്മിറ്റിയും വിവിധ സംഘട നകളും വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരി ക്കുന്നത്.
ഭക്തിനിർഭരമായ തിരുക്കർമങ്ങൾ, ബൈബിൾ പ്ര ഭാഷണങ്ങൾ, തിരുനാൾ പ്രദക്ഷിണങ്ങൾ, മരിയൻ റാലി, ജൂബിലി സാംസ്‌കാരിക ഘോഷയാത്ര, ടൂ വീലർ ഫാൻസിഡ്രസ് മത്സരം, ബൈബിൾ ടാബ്ലോ മത്സരം, ദീപാലങ്കാരങ്ങൾ, നാടകമേള, നയനമനോ ഹരമായ വീഥി അലങ്കാരങ്ങൾ, ശ്രുതിമധുരമായ വാദ്യമേളങ്ങൾ എന്നിവ തിരുനാളിനോടനുബന്ധിച്ചുണ്ടാവും.
സിവൈഎംഎല്ലിന്റെ ആഭിമുഖ്യത്തിൽ നടത്തിയ നാടകമേളയിൽ കേരളത്തിലെ പ്രമുഖ നാടകട്രൂപ്പു കളുടെ നാടകങ്ങളാണ് അരങ്ങേറിയത്. പാലാ സ്പോർട്സ് ക്ലബ്ബിന്റെ 30-ാമത് ജൂബിലി വോളിബോൾ ടൂർണമെൻ്റ് നഗരസഭാ ഫ്ളഡിറ്റ് കോർട്ടിൽ ആവേശത്തോടെ നടന്നു. കേരളത്തിലെ പ്രമുഖ ടീമുകളും മറ്റു സംസ്ഥാന ടീമുകളും മത്സര ത്തിൽ പങ്കെടുത്തു. ഇന്നലെ വൈകുന്നേരം നടന്ന സമാപന സമ്മേളനത്തിൽ മാണി സി. കാപ്പൻ എം എൽഎ സമ്മാനദാനം നിർവഹിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments