Latest News
Loading...

കരുതലും കൈത്താങ്ങും' പരാതിപരിഹാര അദാലത്ത്:



ഇലവീഴാപൂഞ്ചിറ പെരിങ്ങാലി, കനാൻ നാട് ജങ്ഷൻ ഭാഗത്തെ വോൾട്ടേജ് ക്ഷാമം പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കാൻ മീനച്ചിൽ താലൂക്കിലെ 'കരുതലും കൈത്താങ്ങും' പരാതിപരിഹാര അദാലത്തിൽ മന്ത്രി വി.എൻ. വാസവൻ കെ.എസ്.ഇ.ബി.ക്ക് നിർദ്ദേശം നൽകി. ഇലവീഴാപൂഞ്ചിറ പൊട്ടം മുണ്ടയ്ക്കൽ പി.എസ് അനിൽ അദാലത്തിൽ നൽകിയ പരാതിയിലാണ് മന്ത്രിയുടെ നിർദ്ദേശം. വോൾട്ടേജ് ക്ഷാമം പരിഹരിക്കാൻ 11 കെ.വി. ലൈൻ കനാൻ നാട് വരെ നീട്ടണമെന്നും ട്രാൻസ്‌ഫോമർ സ്ഥാപിക്കണമെന്നുമായിരുന്നു ആവശ്യം. മൂലമറ്റം സെക്ഷൻ പരിധിയിലെ 11 കെ.വി. ലൈനും അവിടെ സ്ഥാപിച്ചിട്ടുള്ള ഇലവീഴാപൂഞ്ചിറ 2 എന്ന ട്രാൻസ്‌ഫോമറും ഉപയോഗപ്പെടുത്തി ശേഷി വർധിപ്പിച്ച് മേഖലയിൽ മെച്ചപ്പെട്ട വൈദ്യുതി വിതരണം സാധ്യമാക്കാൻ മൂലമറ്റം ഇലക്ട്രിക്കൽ സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർക്ക് നിർദ്ദേശം നൽകി.





'ഒരു മാസത്തിനകം സർവേ നടത്തണം'

റീസർവേയിലെ പിഴവു മൂലം കുറവു വന്ന ഭൂമി തിരികെ തിരികെ ലഭിക്കുന്നതിനായി ഒരു മാസത്തിനകം സർവേ നടത്തി നൽകാൻ താലൂക്ക് സർവേ ഉദ്യോഗസ്ഥർക്ക് മീനച്ചിൽ താലൂക്കിലെ 'കരുതലും കൈത്താങ്ങും' പരാതിപരിഹാര അദാലത്തിൽ മന്ത്രി വി.എൻ. വാസവൻ നിർദ്ദേശം നൽകി. പാലാ നെച്ചിപുഴൂർ മൈലാടൂർ എം.ഡി. സെബാസ്റ്റിയൻ നൽകിയ പരാതിയിലാണ് നടപടി. വള്ളിച്ചിറ വില്ലേജ് ഓഫീസ് പരിധിയിലെ ആധാരപ്രകാരമുള്ള തന്റെ 97 ആർ 12 ലിങ്ക്‌സ് വസ്തുവിന്റെ റീസർവേ നടത്തിയപ്പോൾ 79 ആർസ് 20 ലിങ്ക്‌സ് ആയി കുറച്ചാണ് രേഖപ്പെടുത്തിയതെന്നും 14 ആർ 68 ലിങ്ക്‌സ് കുറഞ്ഞുവെന്നും അപേക്ഷയിൽ പറയുന്നു.



വീടിന് ഭീഷണിയായ മരങ്ങൾ
ഒരാഴ്ചയ്ക്കകം നീക്കണം
 
വീടിന് ഭീഷണിയായി നിൽക്കുന്ന തെങ്ങും മരശിഖരങ്ങളും വെട്ടിമാറ്റാൻ ഒരാഴ്ചയ്ക്കുള്ളിൽ നടപടി സ്വീകരിക്കാൻ പൂഞ്ഞാർ പഞ്ചായത്ത് സെക്രട്ടറിക്ക് മീനച്ചിൽ താലൂക്കിലെ 'കരുതലും കൈത്താങ്ങും' പരാതിപരിഹാര അദാലത്തിൽ നിർദ്ദേശം. കിഴക്കേത്തോട്ടം സിറിയക് ലൂക്കോസ് നൽകിയ പരാതിയിലാണ് നടപടി. അയൽവാസിയുടെ പുരയിടത്തിൽനിന്ന് അപകടകരമായി തന്റെ വീടിന്റെ മുകളിലേക്ക് ചെരിഞ്ഞുനിൽക്കുന്ന തെങ്ങും മരശിഖരങ്ങളും വെട്ടിമാറ്റാൻ ആർ.ഡി.ഒ.യുടെ നിർദ്ദേശത്തെത്തുടർന്ന്‌ പഞ്ചായത്ത് സെക്രട്ടറി നിർദ്ദേശം നൽകിയിട്ടും അയൽവാസി നടപടി സ്വീകരിക്കാത്തതിനെത്തുടർന്നാണ് സിറിയക് ലൂക്കോസ് അദാലത്തിനെ സമീപിച്ചത്.



.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments