ഈശോമിശിഹായുടെ രക്ഷാകര ദൗത്യത്തിൽ സഹരക്ഷകയെന്ന നിലയിൽ അനുഭവിക്കേണ്ടിവന്ന വേദനകളും, നിന്ദാപമാനങ്ങളും പരാതി കൂടാതെ സഹിച്ച പരിശുദ്ധ കന്യകാമറിയത്തെ ഓരോ സ്ത്രീയും മാതൃകയാക്കണമെന്ന് കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്ക്കോപ്പൽ ചർച്ച് ആർച്ച് പ്രീസ്റ്റ് റവ.ഡോ. ആഗസ്റ്റിൻ കൂട്ടിയാനിയിൽ ഉദ്ബോധിപ്പിച്ചു.
യൗസേപ്പിതാവിൻ്റെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ തിടനാട് പള്ളിയിൽ അമലോത്ഭവ മാതാവിൻ്റെ ജൂബിലി ത്തിരുനാളിനോടനുബന്ധിച്ച് നടത്തിയ മേരി നാമധാരി സംഗമത്തിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം . മുന്നുറോളം മേരിനാമധാരികൾ പങ്കെടുത്ത സംഗമം നാടിന് വേറിട്ട ഒരനുഭവമായി.
ഇടവക സ്ഥാപനത്തിൻ്റെ 160-ാം വാർഷികമാഘോഷിക്കുന്ന ദേവാലയത്തിലെ പ്രധാന തിരുനാളായ യൗസേപ്പിതാവിൻ്റെ വിവാഹത്തിരുനാളിനോടനുബന്ധിച്ച് ജോസഫ് നാമധാരി സംഗമവും പതിവായി നടത്തിവരുന്നുണ്ട്.
നാമധാരി സംഗമത്തിന് വികാരി ഫാ. സെബാസ്റ്റ്യൻ എട്ടുപറയിൽ, അസി.വികാരി ഫാ. മനു പന്തമാക്കൽ, കൈക്കാരൻമാരായ കുര്യൻ തെക്കുംചേരി ക്കുന്നേൽ, സാബു തെള്ളിയിൽ, സജി പ്ലാത്തോട്ടം, മാത്തച്ചൻ കുഴിത്തോട്ട് എന്നിവർ നേതൃത്വം നൽകി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments