Latest News
Loading...

NREG വര്‍ക്കേഴ്‌സ് യൂണിയന്‍ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു


കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി എന്‍ ആര്‍ ഇ ജി വര്‍ക്കേഴ്‌സ് യൂണിയന്‍ പൂഞ്ഞാര്‍ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ പൂഞ്ഞാര്‍ പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു.  ധര്‍ണ യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗം രമേശ് ബി വെട്ടിമറ്റം ഉദ്ഘാടനം ചെയ്തു. 



തൊഴില്‍ ദിനങ്ങള്‍ 200 ആയി വര്‍ധിപ്പിക്കുക, പ്രതിദിന കൂലി 600 ആയി വര്‍ധിപ്പിക്കുക, അര്‍ഹരായ മുഴുവന്‍ തൊഴിലാളികള്‍ക്കും തൊഴില്‍ ഉറപ്പു വരുത്തുക, തൊഴില്‍ സമയം രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെയാക്കുക, അപ്രായോഗിക എന്‍എംഎംഎസ്, ജിയോ ടാഗിങ് എന്നിവ പിന്‍വലിക്കുക, യഥാസമയം കൂലിയും സാധന സാമഗ്രികളുടെ വിലയും ലഭ്യമാക്കുക, ക്ഷേമ പദ്ധതി ഉടന്‍ പ്രാബല്യത്തില്‍ വരുത്തുക, 



സംസ്ഥാനത്തിന് അര്‍ഹമായ ലേബര്‍ ബഡ്ജറ് അനുവദിക്കുക എന്നതായിരുന്നു മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത നോബിള്‍ അധ്യക്ഷനായി. സിപിഐഎം പൂഞ്ഞാര്‍ ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, ഏരിയ കമ്മിറ്റി അംഗങ്ങളായ ടീ മുരളിധരന്‍, ബിന്ദു അശോകന്‍, ടി ആര്‍ ശിവദാസ്, ലോക്കല്‍ സെക്രട്ടറി കെ പി മധു കുമാര്‍, യൂണിയന്‍ ഏരിയാ കമ്മിറ്റി അംഗം പ്രിയ, രജനി സുധാകരന്‍ ബിന്ദു അജി, ബീന മധുമോന്‍ എന്നിവര്‍ സംസാരിച്ചു.




.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments