കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ പിന്നോക്ക സമുദായത്തിൽപ്പെട്ട വ്യക്തികൾക്കും ഗ്രൂപ്പുകൾക്കും വരുമാനദായക പ്രവർത്തനങ്ങൾക്കും കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കുമൊക്കെയായി അഞ്ച് ശതമാനം പലിശയ്ക്ക് നൽകുന്ന മൈക്രോ ക്രെഡിറ്റ് പദ്ധതി പ്രകാരം ഒന്നരക്കോടി രൂപ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി നേതൃത്വം നൽകുന്ന സ്വയം സഹായ സംഘങ്ങൾക്ക് അനുവദിക്കപ്പെട്ടതിൻ്റെ ഔപചാരികമായ വിതരണോദ്ഘാടനം നാളെ തിങ്കളാഴ്ച പാലായിൽ നടക്കും.
പി.എസ് ഡബ്ലിയു.എസ് പോലെയുള്ള സന്നദ്ധ സംഘടനകളുടെ ഈടിന്മേൽ അവർ നിർദ്ദേശിക്കുന്ന ഗ്രൂപ്പുകൾക്കാണ് മുപ്പത്തിയാറ് മാസം കാലയളവിലേക്ക് ലോൺ അനുവദിക്കുന്നത് .ഈ വർഷം ഒന്നരക്കോടി രൂപയാണ് അനുവദിച്ചിരിക്കുന്നതിൽ ആദ്യഘട്ടത്തിൽ ഒരു കോടി രൂപ അൻപത് ഗ്രൂപ്പുകൾക്കായി വിതരണം ചെയ്യും. തുടർന്നുള്ള അൻപതു ലക്ഷം രൂപയും അടുത്ത മാർച്ചിനു മുൻപ് വിതരണം ചെയ്യും.
ബിഷപ്പ് ഹൗസ് ഹാളിൽ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ടിൻ്റെ അദ്ധ്യക്ഷതയിൽ രാവിലെ പതിനൊന്നരയ്ക്ക് കോർപ്പറേഷൻ ചെയർമാൻ അഡ്വ.കെ.പ്രസാദ് വിതരണോദ്ഘാടനം നിർവ്വഹിക്കും. വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത്, കെ.എസ്. ബി.സി. ഡി.സി ബ്രാഞ്ച് മാനേജർ കെ.എൻ. അരുൺകുമാർ, പി.എസ്.ഡബ്ലിയു.എസ് അസി:ഡയറക്ടർമാരായ ഫാ. ജോസഫ് താഴത്തു വരിക്കയിൽ ,ഫാ ഇമ്മാനുവൽ കാഞ്ഞിരത്തുങ്കൽ,
പി. ആർ. ഒ ഡാൻ്റീസ് കുനാനിക്കൽ, പ്രോജക്ട് ഓഫീസർ മെർളി ജയിംസ്, പ്രോഗ്രാം മാനേജർ സി.ലിറ്റിൽ തെരേസ് തുടങ്ങിയവർ പ്രസംഗിക്കും. സ്റ്റാഫ് സെക്രട്ടറി ജോയി മടിയ്ക്കാങ്കൽ, പ്രോജക്ട് ഓഫീസർ പി.വി. ജോർജ് പുരയിടം, റീജിയൺ കോർഡിനേറ്റർ സിബി കണിയാം പടി,ചീഫ് അക്കൗണ്ടൻ്റ് ജോസ് നെല്ലിയാനി, അക്കൗണ്ടൻ്റുമാരായ ക്ലാരിസ് ചെറിയാൻ, ഷീബാബെന്നി, സോൺ കോർഡിനേറ്റർ സൗമ്യാ ജയിംസ് തുടങ്ങിയവർ നേതൃത്വം കൊടുക്കും. വായ്പ അനുവദിക്കപ്പെട്ട ഗ്രൂപ്പുകളിലെ നിശ്ചിത അംഗങ്ങൾ പതിനൊന്ന് മണിയോടെ പാലാ ബിഷപ്പ് ഹൗസിൽ എത്തിച്ചേരണം.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments