Latest News
Loading...

KSEB ഡിവിഷൻ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി.


വിവിധ ആവശ്യങ്ങളുന്നയിച്ച് NCCOEEE യുടെ നേതൃത്വത്തിൽ വൈദ്യുതി ബോർഡ് ജീവനക്കാരും പെൻഷൻകാരും കരാർ തൊഴിലാളികളും ഡിവിഷൻ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. പാലാ വൈദ്യുതിഭവന് മുന്നിൽ  റോബിൻ.പി.ജേക്കബിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ധർണ്ണ സമരം കെ.എസ്.ഇ.ബി കോൺട്രാക്ട് വർക്കേഴ്സ് അസോസിയേഷൻ കോട്ടയം ജില്ലാ പ്രസിഡന്റ്  പി.വി. പ്രദീപ് ഉദ്ഘാടനം ചെയ്തു.



 ബോബി തോമസ്, അശ്വതി വി.എസ്, പി.കെ.രാമദാസ്, എൻ.അരവിന്ദാക്ഷൻ,
അനിൽ കുമാർ P.D, റോയ് ജോൺ, സെബാസ്റ്റ്യൻ മൈക്കിൾ, പ്രദീഷ് സി പി എന്നിവർ സംസാരിച്ചു.  പവർ സെക്രട്ടറിയുടെ ഏകപക്ഷീയ ഉത്തരങ്ങൾ പിൻവലിക്കുക, ശമ്പള പരിഷ്കരണ കരാറുകൾക്ക് അംഗീകാരം നൽകുക, മാസ്റ്റർ ട്രസ്റ്റ് ഫലപ്രദമായി പ്രവർത്തിക്കാൻ ആവശ്യമായ സർക്കാർ ഇടപെടലുകൾ നടത്തുക, 




 ക്ഷാമബത്താ ഗഡക്കൾ അനുവദിക്കുക, എല്ലാ തൊഴിലാളികൾക്കും ഓൾഡ് പെൻഷൻ സ്‌കീം നടപ്പിലാക്കുക പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക, ജീവനക്കാർക്കും പെൻഷൻക്കാർക്കും ബാധകമായ ആരോഗ്യ ചികിത്സാ പദ്ധതി നടപ്പിലാക്കുക, പെറ്റി കോൺട്രാക്ട് ബില്ലുകൾ കാലതാമസം ഇല്ലാതെ പാസാക്കി പണം നൽകുക, 



കേരളത്തെ സാമ്പത്തിക ഞെരുക്കത്തിൽ ആക്കുന്ന കേന്ദ്രനയം തിരുത്തുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് നാഷണൽ കോഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയിസ് ആൻഡ് എൻജിനീയേഴ്സിന്റെ നേതൃത്വത്തിൽ ധർണ്ണാസമരം സംഘടിപ്പിച്ചത്.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments