Latest News
Loading...

കാവുംകണ്ടം ഇടവകയിൽ നടത്തിയ പൂന്തോട്ട മത്സരം ശ്രദ്ധേയമായി



കാവുംകണ്ടം ഇടവകയിലെ കുടുംബ കൂട്ടായ്മയുടെയും വിവിധ ഭക്തസംഘടനകളുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പൂന്തോട്ട മത്സരം വേറിട്ട അനുഭവമായി മാറി. വീടിന് എന്നും അലങ്കാരമായ പൂന്തോട്ടം കൃഷി സംസ്കാരം അന്യമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് വ്യത്യസ്തമായ പൂന്തോട്ട മത്സരം നടത്തി കാവും കണ്ടം ഇടവക ശ്രദ്ധേയമായി. 



ഇടവകയിൽ ആദ്യമായിട്ടാണ് ഇത്തരം ഒരു മത്സരം സംഘടിപ്പിച്ചത്. എല്ലാ വർഷവും അടുക്കളത്തോട്ടം മത്സരം നടത്തി സമ്മാനങ്ങൾ നല്കാറുണ്ട്. "പൂച്ചെടി വീടിന് എന്നും അലങ്കാരം" എന്ന സന്ദേശത്തെ അടിസ്ഥാനമാക്കിയാണ് മത്സരം സംഘടിപ്പിച്ചത്. പൂന്തോട്ട കൃഷിയോടുള്ള പുതിയ തലമുറയുടെ വ്യത്യസ്തമായ കാഴ്ചപ്പാടും ജീവിത സാഹചര്യങ്ങളുമാണ് പൂന്തോട്ട കൃഷിയിൽ നിന്ന് പിന്മാറ്റത്തിന് കാരണമായ സാഹചര്യത്തിലാണ് വീടുകളിലെ പൂന്തോട്ട കൃഷി സംസ്കാരം നിലനിർത്തുന്നതിനും സംരക്ഷിക്കുന്നതിനും വേണ്ടി പൂന്തോട്ടം മത്സരം നടത്തിയത്. 



ഇക്കാലത്ത് പൂന്തോട്ട കൃഷിയോട് പുതിയതലമുറയ്ക്ക് ആഭിമുഖ്യം ഉണ്ടാകുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുംവേണ്ടി നടത്തിയ മത്സരത്തിൽ ധാരാളം കുടുംബങ്ങൾ പങ്കെടുത്തു. 150 ൽ അധികം വൈവിധ്യമാർന്ന പൂച്ചെടികളുടെ ശേഖരം മത്സരത്തിൽ ഉണ്ടായിരുന്നു. വിവിധ ഇനത്തിൽപ്പെട്ട നിരവധി ചെടികളെ നട്ടുവളർത്തി സംരക്ഷിക്കുന്ന ധാരാളം കുടുംബങ്ങൾ പുതുമ നിറഞ്ഞ പൂന്തോട്ടം മത്സരത്തിൽ ആവേശത്തോടെ പങ്കെടുത്തു. 



റിസി ജോൺ ഞള്ളായിൽ, ആലീസ് ജോസ് കൊന്നക്കൽ, ജെസ്സി സണ്ണി വാഴയിൽ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ജെസിൽ റോയി കോഴിക്കോട്ട്, മരിയ ജോസ് തയ്യിൽ, വത്സമ്മ സെബാസ്റ്റ്യൻ തയ്യിൽ തുടങ്ങിയവർ പ്രോത്സാഹന സമ്മാനാർഹരായി. മത്സര വിജയികൾക്ക് കുടുംബകൂട്ടായ്മ വാർഷികത്തിൽ വെച്ച് സമ്മാനങ്ങൾ വിതരണം ചെയ്യുന്നതാണ്. 



ഫാ. സ്കറിയ വേകത്താനം, തോമസ് ആണ്ടു ക്കുടിയിൽ, സാവിയോ പാതിരിയിൽ, ജിതിൻ വാദ്ധ്യാനത്തിൽ, ജോഷി കുമ്മേനിയിൽ, സെനിഷ് മനപ്പുറത്ത്, അഭിലാഷ് കോഴിക്കോട്ട് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments