കാർഷിക യന്ത്രം സർവ്വം ചലിതം ഈരാറ്റുപേട്ട’ - കാർഷിക യന്ത്ര അറ്റകുറ്റപ്പണി ക്യാമ്പ് ഈരാറ്റുപേട്ട ബ്ലോക്കിൽ ആരംഭിച്ചു. ഈരാറ്റുപേട്ട ബ്ലോക്ക് വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ മേഴ്‌സി മാത്യു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഈരാറ്റുപേട്ട ബ്ലോക്ക് പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ഈരാറ്റുപേട്ട കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ, ശ്രീമതി. അശ്വതി വിജയൻ സ്വാഗതം ചേയ്തു. . പ്രോജക്ട് എഞ്ചിനീയർ ശ്രീമതി. ജെസ്‌ന ഡിസിൽവ പദ്ധതി വിശദ്ദീകരിച്ചു. മെമ്പർമാരായ ശ്രീ. അജിത് കുമാർ വി. ശ്രീമതി. ഓമന ഗോപാലൻ, ശ്രീമതി. ബിന്ദു സെബാസ്ററ്യൻ തീക്കോയി കൃഷി ഓഫീസർ നീതു തോമസ്, മേലുകാവ് കൃഷി ഓഫീസർ ജീസ് ലൂക്കോസ്, പൂഞ്ഞാർ കൃഷി ഓഫീസർ എബ്രഹാം സ്കറിയ, തിടനാട് ASC ഫെസിലിറ്റേറ്റർ റഹിം റഷീദ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ച ചടങ്ങിൽ വിവിധ കർഷക പ്രതിനിധികൾ സന്നിഹിതരായിരുന്നു. ഈരാറ്റുപെട്ട കൃഷി ഓഫീസർ രമ്യ ആർ നന്ദി അർപ്പിച്ചു.
കേരള സംസ്ഥാന കാർഷിക യന്ത്രവൽക്കരണ മിഷൻ, കേരള സംസ്ഥാനം മുഴുവൻ ബ്ലോക്ക് അടിസ്ഥാനത്തിൽ സംഘടിപ്പിച്ചു വരുന്ന കാർഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണി ക്യാമ്പ്, 2024 ഡിസംബർ 09 മുതൽ 23 വരെ, ഈരാറ്റുപേട്ട ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തിൽ വച്ച് നടത്തുകയാണ്. 'കാർഷിക യന്ത്രം സർവ്വം ചലിതം ഈരാറ്റുപേട്ട ', എന്ന പേരിൽ 15 ദിവസം നീണ്ടുനിൽക്കുന്ന ഈ ക്യാമ്പിൽ ഈരാറ്റുപേട്ട ബ്ലോക്കിലെ പഞ്ചായത്തുകളിലെയും, നഗരസഭയിലെയും കൃഷിഭവന് കീഴിലുള്ള കേടായ എല്ലാ കാർഷിക യന്ത്രങ്ങളും (പെട്രോൾ/ഡീസൽ എൻജിനുകൾ ) അറ്റകുറ്റപ്പണി തീർത്ത് നൽകും.
മിഷന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. യൂ. ജയ്കുമാരൻ അവർകളുടെ നേതൃത്വത്തിൽ മിഷൻ്റെ നാലംഗ സംഘമാണ് ക്യാമ്പ് നടത്തുന്നത്. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത്, ഈരാറ്റുപേട്ട കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ, തിടനാട് അഗ്രോ സർവീസ് സെന്റർ എന്നിവരുടെ സഹകരണത്തോടു കൂടിയാണ് ക്യാമ്പ് നടത്തുന്നത് .
ഈ അറ്റകുറ്റപ്പണി ക്യാമ്പിൽ ഒരോ ദിവസവും ബ്രഷ് കട്ടർ പോലുള്ള ചെറുകിട കാർഷിക യന്ത്രങ്ങൾ ക്യാമ്പിൽ വച്ചും കൂടാതെ ട്രാക്ടർ, ടില്ലർ പോലുള്ള വലിയ കാർഷിക യന്ത്രങ്ങൾ അതാത് സ്ഥലത്ത് ചെന്നും അറ്റകുറ്റപ്പണി തീർത്തു നൽകുന്നതാണ്. സംസ്ഥാനത്ത് കേടായ എല്ലാ കാർഷിക യന്ത്രങ്ങളും അറ്റകുറ്റപ്പണി തീർത്ത് പ്രവർത്തന സജ്ജമാക്കുക എന്നതാണ് മിഷൻ ലക്ഷ്യമിടുന്നത്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments