സംസ്ഥാനത്തെ എയിഡഡ് വിദ്യാലയങ്ങളിൽ സ്ഥിര നിയമനത്തിന് നിരോധനം ഏർപ്പെടുത്തി കൊണ്ടുള്ള സർക്കാർ ഉത്തരവിനെതിരെ
കാത്തലിക് ടിച്ചേഴ്സ് ഗിൽഡിൻ്റെ നേതൃത്വത്തിൽ പ്രതിഷേധ സമരം. ചേർപ്പുങ്കൽ ഹോളിക്രോസ് സ്കൂളിലെ അധ്യാപകരും അനധ്യാപകരും കാത്തലിക് ടീച്ചേഴ്സ് ഗിൽ ഡിന്റെ നേതൃത്വത്തിൽ ഒന്നിച്ചു ചേർന്ന് പ്രതിഷേധ സമരം നടത്തി,.
കേരളത്തിലെ പൊതു വിദ്യാഭ്യാസ രംഗത്ത് സമഗ്ര സംഭാവന നൽകുന്ന എയിഡഡ് വിദ്യാലയങ്ങൾ ഭൗതിക സാഹചര്യത്തിലും വിദ്യാഭ്യാസപരമായ ഗുണനിലവാരത്തിനും മുൻപന്തിയിൽ നിൽക്കുന്നതാണെന്നും ഈ വിദ്യാലയങ്ങളോട് സർക്കാരിൻ്റെ ചിറ്റമ്മനയം അവസാനപ്പിക്കണം എന്നും യോഗത്തിൽ അധ്യക്ഷത വഹിച്ച ഹെഡ്മാസ്റ്റർ ' ഷാജി ജോസഫ് പറഞ്ഞു -
സാധാരണക്കാരന്റെ കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയങ്ങളിൽ നിയമനങ്ങളിൽ കർശന നിരോധനം ഏർപ്പെടുത്തിയത് അംഗീകരിക്കാൻ ആവില്ലെന്ന് പ്രിൻസിപ്പൽ ഫാ' സോമി മാത്യു പറഞ്ഞു കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് എയിഡഡ് വിദ്യാലയങ്ങളുടെ സേവനം മാറ്റി നിറുത്താൻ സാധിക്കുന്നതല്ലന്നും അദ്ദേഹം ചുണ്ടിക്കാട്ടി.
കൂടുതൽ കടുത്ത സമരങ്ങളിലേക്ക് അധ്യാപകരെ വലിച്ചിറക്കരുതെന്നും സർക്കാർ സ്വീകരിച്ചിരിക്കുന്ന നിയമന നിരോധന നടപടികൾ ഉടൻ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നമ്മുടെ നാട് വിദ്യാഭ്യാസ പരമായി പുരോഗമിക്കാനുള്ള പ്രധാന കാരണം ഏ യിഡഡ് വിദ്യാലയങ്ങൾ ആണെന്നും അദ്ദേഹം പറഞ്ഞു.ശ്രീആൻ്റോ കാവുകാട്ട് ശ്രീ സെൻ അ ബ്രാഹം എന്നിവർ പ്രസംഗിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments