Latest News
Loading...

തിരുനാളിന് കൊടിയേറി




ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ ഫൊറോന പള്ളിയിലെ തിരുനാളിന് കൊടിയേറി. വികാരി ഫാദര്‍ ജോസഫ് പാനാമ്പുഴ മുഖ്യകാര്‍മികത്വം  വഹിച്ച പാതിരാകുര്‍ബാനയെ തുടര്‍ന്ന്  പള്ളിയില്‍ നിന്നും  പ്രദക്ഷിണമായി എത്തി തിരുന്നാളിന് കൊടിയേറ്റി. ഡിസംബര്‍ 31 ജനുവരി 1 തീയതികളില്‍ ആണ് പ്രധാന തിരുനാള്‍. ഡിസംബര്‍ 31 വൈകിട്ട് 6 മണിക്ക്  സെന്റ് തോമസ് സ്മാരകത്തിങ്കല്‍ നിര്‍മ്മിച്ചിരിക്കുന്ന കപ്പളയുടെ വെഞ്ചരിപ്പ് കര്‍മം പാലാരൂപതാ അധ്യക്ഷന്‍ മാര്‍ ജോസഫ്  കല്ലറങ്ങാട്ട് നിര്‍വഹിക്കുന്നതാണ്.  




 തിരുനാളിനെ വരവേല്‍ക്കുവാന്‍ പള്ളിയും പരിസരവും ദീപാലങ്കാരങ്ങളാല്‍  വര്‍ണ്ണാഭമായി കഴിഞ്ഞു. സഹവികാരിമാരായ ഫാ. സെബാസ്റ്റ്യന്‍  പേണ്ടാനം, ഫാ. തോമസ് പരിയാരത്ത്, കൈക്കാരന്മാരായ സെബാസ്റ്റ്യന്‍ ചാമകാലായില്‍, സണ്ണി പൂത്തോട്ടല്‍, ബെന്നി പുളിയന്‍മാക്കല്‍, സോണി  കോയിക്കല്‍ തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക്  നേതൃത്വം നല്‍കി.        തിരുനാളിന്റെ ഭാഗമായി   നാളെ (വ്യാഴം ) രാവിലെ 5 :30, 6:30, 7:15, നും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. ഡിസംബര്‍ 31,  ജനുവരി 1 തീയതികളില്‍ ആണ് പ്രധാന തിരുനാള്‍.



.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments