ഇരുമാപ്ര സെൻ്റ് പീറ്റേഴ്സ് സി.എസ്.ഐ ദൈവാലയത്തിൽ ക്രിസ്തുമസിനെ വരവേൽക്കാൻ താരം തെളിഞ്ഞു. ഇടവക വികാരി റവ ബെൻ ആൽബർട്ട് ആണ് നക്ഷത്രം തെളിയിച്ചത്. ഇതോടുകൂടി ക്രിസ്തുമസിൻ്റെ ആഘോഷങ്ങളും തുടങ്ങുകയായി. മഞ്ഞുള്ള രാത്രിയിൽ മഞ്ഞുകൾക്കിടയിലൂടെ ആ പ്രകാശം പരന്നു. ക്രിസ്തുമസിൻ്റെ ആദ്യ പ്രകാശം...ഓർമ്മകളുണർത്തുന താരം..
ഇടയന്മാരെ പുൽക്കൂട്ടിലേക്ക് വഴിനടത്തിയ അൽഭുത താരമാണ്
ഇന്നും ക്രിസ്തുമസ് എന്നുകേട്ടാൽ ലോകമെങ്ങുമുള്ള ജനഹ്യദയങ്ങളിലേക്ക് ആദ്യം വരുന്നത്. ഇതേ അൽഭുത നക്ഷത്രമാണ് വിദ്വാന്മാർക്ക് പൊന്നും മൂറും കുന്തിരിക്കവും സമ്മാനങ്ങളുമായി വഴി തെറ്റാതെ പുൽക്കൂട്ടിൽ ഉറങ്ങുന്ന ക്രിസ്തുദേവൻ്റെ അരികിൽ ചെല്ലുവാൻ മുകാന്തരമായത്. ആ അൽഭുതതാരത്തിൻ്റെ പ്രതീകമാണ് ഇന്നും ലോകമെങ്ങും ക്രിസ്തുദേവൻ്റെ ജനന ഓർമകൾ കൊണ്ടാടുമ്പോൾ പല വർണ്ണങ്ങളിൽ പലശോഭകളിൽ നക്ഷ്ത്രങ്ങൾ മിന്നി തിളങ്ങുന്നത്. നക്ഷത്രമാണ് താരം.. നമുക്കുചുറ്റും എന്നും നക്ഷത്രങ്ങൾ ഉണ്ടെങ്കിലും നക്ഷത്ര പ്രഭ ചൊരിഞ്ഞ് ഇരുൾ മാറ്റി, ഭയപ്പെടേണ്ട എന്ന ദൂതുമായെത്തിയ ലോകരക്ഷിതാവിൻ്റെ ഓർമകൾ..
ഓർക്കാം ഈ സുദിനം.. താരം പ്രഭ ചൊരിയട്ടെ.. ഏവർക്കും ക്രിസ്തുമസ് ആശംസകളുമായി വെളിച്ചത്തിൻ്റെയും വർണത്തിളക്കം നിറയുന്ന സുദിനത്തിനേയും പുതു ആണ്ടിനെയും വരവേൽക്കാൻ ഒരുങ്ങുകയായി സെൻ്റ് പീറ്റേഴ്സ് സിഎസ്ഐ ചർച്ച് ഇരുമപ്ര സഭാവിശ്വാസികൾ.. ഡിസംബർ ഒന്നുമുതൽ വീടുകളുടെ ടെറസ്സിലും പാറകളിലും മറ്റും ഒത്തുകൂടി പാട്ടുപടുത്തം ആരംഭിക്കും.. ചെണ്ടയും മറ്റു താളമേളങ്ങളോടും കൂടിയ ക്രിസ്തുമസ് ഗാനങ്ങൾ.. ഇരുമാപ്ര എന്ന ഗ്രാമം ഉണരുകയായി. ഇരുപത്തഞ്ചു ദിവസത്തെ ആഘോഷങ്ങൾ.. ഇരുപത്തിനാലാം തീയതി രാത്രിയിൽ തിരുപ്പിറവി അറിയിക്കുവാനായി ഓരോ വീടുതോറും ഗാനങ്ങളാലപിച്ച് പുലരുവോളം കൊട്ടിഘോഷങ്ങളുമായി. ഇരുപത്തിയഞ്ചാം തീയതി ദൂരത്തുനിന്നും ചാരത്തുനിന്നും വരുന്ന ജനങ്ങളും, പലവിധ താളമേളങ്ങളോടും കൂടെ വലിയ ഘോഷയത്രയും തുടർന്നുള്ള വിശുദ്ധ ആരാധനയും കഴിഞ്ഞാലേ ഇരുമപ്രയിലെ ക്രിസ്തുമസ് പൂർണമാകൂ... പിന്നെയും കാത്തിരിപ്പാണ്... റോബിൻ ഇരുമാപ്ര
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments