പാലാ: സാമ്പത്തിക പിന്നോക്കാവസ്ഥയാൽ സമൂഹത്തിൻ്റെ മുഖ്യധാരയിൽ നിന്ന് അകന്നുപോകുന്ന ദുർബല ജനതയ്ക്ക് ആശ്വാസം പകരാൻ പാലാ രൂപതയ്ക്കുള്ള പ്രതിജ്ഞാബദ്ധതയുടെ തെളിവാണ് രണ്ടു വർഷം കൊണ്ട് ആയിരത്തിമുന്നൂറ് കുടുംബങ്ങൾക്ക് വാസയോഗ്യമായ വീടുകൾ നിർമ്മിച്ചു നൽകിയ ഹോം പാലാ പ്രോജക്ട് എന്ന് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു. കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി മുഖേന സ്വയം സഹായ സംഘങ്ങൾക്ക് നൽകുന്ന മൈക്രോ ക്രെഡിറ്റ് വായ്പയുടെ വിതരണോദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു ബിഷപ്പ്.
രൂപതയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സുതാര്യമായനിയമനങ്ങൾ മുതൽ പാലാ കാരിത്താസ് വരെയുള്ള ഓരോ ചുവടുകളും പാവപ്പെട്ടവർക്ക് ആശ്വാസം നൽകുന്നതായും കാർഷിക രംഗത്ത് പി.എസ്.ഡബ്ലിയു.എസ് നേതൃത്വം നൽകുന്ന കർഷക കമ്പനികളും സംരംഭങ്ങളും സാധാരണക്കാർക്ക് ആശ്വാസം പകരുന്നതായും ബിഷപ്പ് തുടർന്നു പറഞ്ഞു. നിർധനർക്ക് സഹായം നൽകുവാനുള്ള സർക്കാർ പദ്ധതികൾ അർഹരിലെത്തിക്കുവാനുള്ള പരി ശ്രമ ത്തിൻ്റെ ഭാഗമാണ് കെ.എസ്.ബി.സി. ഡി.സിയുടെ വായ്പാ ലഭ്യതയെന്നും മാർ . കല്ലറങ്ങാട്ട് പറഞ്ഞു.
ബിഷപ്പ് ഹൗസ് മെയിൻ ഹാളിൽ ചേർന്ന സമ്മേള നത്തിൽ വെച്ച് ഒന്നരക്കോടി വായ്പയുടെ രണ്ടാം ഗഡുവായ അൻപതുലക്ഷം രൂപയുടെ പ്രതീകാ ത്മകചെക്ക് കെ.എസ്.ബി. സി.ഡി.സി മാനേജർ കെ.എൻ മനോജ് കുമാറിൽ നിന്ന് ബിഷപ്പ് ഏറ്റുവാങ്ങി. ഒരു ഗ്രൂപ്പിന് രണ്ടു ലക്ഷം എന്ന വിധത്തിൽ ഇരുപത്തഞ്ച് ഗ്രൂപ്പുകൾക്കുള്ള വായ്പാ വിതരണം തദവസരത്തിൽ ബിഷപ്പ് നിർവ്വഹിച്ചു. എഴുപത്തഞ്ചു ഗ്രൂപ്പുകൾക്കായാണ് ഒന്നരക്കോടി രൂപ വായ്പ അനുവദി ച്ചിരിക്കുന്നത്.
പി.എസ്.ഡബ്ലിയു.എസ്. അസി. ഡയറക്ടർമാരായ ഫാ. ജോസഫ് താഴത്തുവരിക്കയിൽ, ഫാ.ഇമ്മാനുവൽ കാഞ്ഞിരത്തുങ്കൽ, പി.ആർ.ഒ ഡാൻ്റീസ് കൂനാനിക്കൽ, പ്രോജക്ട് ഓഫീസർ മെർളി ജയിംസ്, ബി.സി.ഡി.സി. ഓഫീസർ ജോബിൻ സൈമൺ എന്നിവർ പ്രസംഗിച്ചു. സി.ലിറ്റിൽ തെരേസ് , ജോസ് നെല്ലിയാനി, ജോയി മടിയ്ക്കാ ങ്കൽ, സിബി കണിയാം പടി,പി.വി. ജോർജ് പുരയിടം, സെബാസ്റ്റ്യൻ ആരുച്ചേരിൽ, വിമൽ കദളിക്കാട്ടിൽ, സിൽജോ ഈറ്റയ്ക്കക്കുന്നേൽ, ക്ലാരീസ് ജോർജ്, ഷീബാ ബെന്നി, ജിഷാ സാബു , സൗമ്യാ ജയിംസ്, ശാന്തമ്മ ജോസഫ്, ജിജി സിൻ്റോ , അൻസാ ജോർജ് തുടങ്ങിയവർ നേതൃത്വം കൊടുത്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments