പാലാ അല്‍ഫോന്‍സാ കോളേജിലെ എന്‍ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പാലാ അരുണാപുരം ഗവ.എല്‍ പി സ്‌ക്കുളില്‍ നടന്നുവരുന്ന സപ്തദിന ക്യാമ്പിന്റെ ഭാഗമായി പാലാ ഗവ.ജനറല്‍ ആശുപത്രിയിലേയ്ക്ക് ശുചിത്വസന്ദേശ റാലിയും ആശുപത്രി കോമ്പൗണ്ടില്‍ ശുചീകരണ പ്രവര്‍ത്തനവും നടത്തി.
പാലാ കെ എം മാണി മെമ്മോറിയല്‍ ഗവ.ജനറല്‍ ആശുപത്രിയുടെ സഹകരണത്തോടെ നടത്തിയ ശുചീകരണ പ്രവര്‍ത്തനം ആശുപത്രി ആര്‍ എം ഒ ഡോ.രേഷ്മ ഉദ്ഘാടനം ചെയ്തു. ആശുപത്രി പി ആര്‍ ഒ ഷെമി കെ എച്ച് സ്വാഗതവും, എച്ച് ഐ സി നേഴ്‌സിംങ് ഓഫീസര്‍ സിന്ധു പി നാരായണന്‍ നന്ദിയും പറഞ്ഞു.
ആശുപത്രി നേഴ്‌സിങ് സൂപ്രണ്ട് ഷെറീഫാ വി എം, ആശുപത്രി ജെ എച്ച് ഐ കുഞബ്ദുള്ള, പാലാ അല്‍ഫോന്‍സാ കോളേജ് എന്‍ എസ് എസ് സീനിയല്‍ പ്രോഗ്രാം ഓഫീസര്‍ സിസ്റ്റര്‍ ജയ്മി എബ്രഹാം,ജൂണിയര്‍ പ്രോജക്ട്റ്റ് ഓഫീസര്‍ ഡോ. റോസ്‌മേരി ഫിലിപ്പ്,എന്‍ എസ് എസ് വോളണ്ടിയര്‍ സെക്ട്രട്ടറിമാരായ അമൃതശ്രീ എസ്,അലീന സാലിച്ചന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
തുമ്പൂര്‍മുഴി ജൈവമാലിന്യ സംവിധാനവും ജൈവകൃഷിയും എന്ന വിഷയത്തില്‍ ശുചിത്വമിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ ഹരികുമാര്‍ മറ്റക്കര കുട്ടികള്‍ക്ക് ക്ലാസെടുത്തു.ഡിസംബര്‍ 19 ന് തുടങ്ങിയ ഏഴ് ദിവസത്തെ ക്യാമ്പ് 25 ന് സമാപിക്കും.ക്യാമ്പിന്റെ ഭാഗമായി പാലാ മുനിസിപ്പാലിറ്റിയിലും കുട്ടികള്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി.100 കുട്ടികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments