പൂഞ്ഞാർ എസ് എം വി ഹയർ സെക്കന്ററി സ്കൂളിൽ നവംബർ 18 മുതൽ 21 വരെ നടക്കുന്ന ഈരാറ്റുപേട്ട ഉപ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ പ്രചാരണ പരിപാടിയുടെ ഭാഗമായി വിളംബര ജാഥ നടത്തി. സ്കൂൾ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പൂഞ്ഞാർ ടൗൺ, അരുവിത്തുറ, പനച്ചിപ്പാറ എന്നിവിടങ്ങളിൽ കുട്ടികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.
എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ശ്രീജ പി വി, പ്രിൻസിപ്പൽ ജയശ്രി ആർ, ഹെഡ്മാസ്റ്റർ എ ആർ അനുജാ വർമ്മ, ജോസിറ്റ് ജോൺ, രാജേഷ് കർത്താ, സിന്ധു ജി നായർ, പി അരവിന്ദ്, വിജേഷ് വിജയൻ, വെങ്കിടേഷ് വർമ്മ, ധന്യ പി, നൂപുര എസ് നായർ തുടങ്ങിയവർ നേതൃത്വം നൽകി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments