ഈ മാസം 14 ന് ശിശുദിനത്തിൽ ഈരാറ്റുപേട്ട നഗരസഭയിലും ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളിലുമായി ഒരേ സമയം 800 വിദ്യാർത്ഥികളും 800 വിദ്യാർത്ഥിനികളും ഉൾപ്പടെ 1600 കുട്ടികൾ ശുചിത്വ മാലിന്യ സംസ്കരണ വിഷയത്തിൽ പഞ്ചായത്ത്, നഗരസഭ ജനപ്രതിനിധികളുമായി നേരിട്ട് സംവാദം നടത്തും. മാലിന്യ മുക്തം നവ കേരളം ക്യാമ്പയിൻ ഭാഗമായി ശിശുദിനത്തിൽ നടത്തുന്ന കുട്ടികളുടെ ഹരിത സഭകളിൽ ആണ് സംവാദം നടക്കുക.
.
സ്‌കൂളിലെയും തദ്ദേശ സ്ഥാപനത്തിലെയും മാലിന്യ സംസ്ക്കരണ പ്രവർത്തനങ്ങളുടെ തൽസ്ഥിതി സംബന്ധിച്ച് ഓരോ സ്‌കൂളിനെയും പ്രതിനിധീകരിച്ച് വിദ്യാർത്ഥികൾ റിപ്പോർട്ട് അവതരിപ്പിച്ച ശേഷമാണ് ജനപ്രതിനിധികളുമായി സംവദിക്കുക. കുട്ടികൾ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് ജനപ്രതിനിധികൾ മറുപടി നൽകണം.

നടപ്പിലാക്കേണ്ട ശുചിത്വ പദ്ധതികൾ, കുട്ടികളുടെ ആശയങ്ങൾ എന്നിവ അടിസ്ഥാനമാക്കി ഹരിത സഭയ്ക്ക് ശേഷം അടുത്ത ദിവസം വിദ്യാർത്ഥികളുടെ പ്രതിനിധി സംഘം തദ്ദേശ സ്ഥാപന ഓഫിസിലെത്തി ഹരിത സഭയുടെ സംക്ഷിപ്ത റിപ്പോർട്ട് സമർപ്പിക്കും. ഇത് പ്രത്യേക അജണ്ടയാക്കി തദ്ദേശ സ്ഥാപന തല ഭരണസമിതി ചേർന്ന് തീരുമാനം എടുക്കണം.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments