Latest News
Loading...

വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പ് ഇന്ന് . നറുക്കെടുപ്പിന് സാധ്യത



പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിൽ വൈസ് പ്രസിഡൻറ് തിരഞ്ഞെടുപ്പ് രാവിലെ 11ന് നടക്കും. വനിതാ സംവരണമായ വൈസ് പ്രസിഡൻറ് സ്ഥാനത്തേക്ക് അയൽപക്ക വാർഡുകാർ തമ്മിലാണ് മത്സരം . കോൺഗ്രസിന് വേണ്ടി കൈപ്പള്ളി വാർഡ് മെമ്പർ രാജമ്മ ഗോപിനാഥും ബിജെപി സ്ഥാനാർത്ഥിയായി ഇടമല വാർഡിലെ ആനിയമ്മ സണ്ണിയും മത്സരിക്കും. ഇരു പാർട്ടികളുടെയും വോട്ടിംഗ് നില സമനില ആകുന്ന പക്ഷം നറുക്കെടുപ്പിലൂടെ വിജയിയെ തീരുമാനിക്കാനാണ് സാധ്യത.  സിപിഎം മത്സരത്തിൽ പങ്കെടുക്കാതെ വിട്ടുനിൽക്കും.

എൽഡിഎഫിലെ റജി ഷാജിയെ കോൺഗ്രസ് അവിശ്വാസത്തിലൂടെ പുറത്താക്കിയതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസത്തെ ബിജെപി അംഗങ്ങൾ പിന്തുണക്കുകയായിരുന്നു. കോൺഗ്രസിന് 5 മെമ്പർമാരും ബിജെപിക്ക് നാല് അംഗങ്ങളുമാണ് ഉള്ളത്. സിപിഎം പുറത്താക്കിയതിനെ തുടർന്ന് സ്വതന്ത്രനായി മാറിയ പ്രസിഡൻറ് ബിജെപിക്ക് വോട്ട് ചെയ്യാനാണ് സാധ്യത. പ്രസിഡണ്ടിനെതിരെ നടന്ന അവിശ്വാസത്തെ പിന്തുണയ്ക്കാതെ ബിജെപി സഹായിച്ചിരുന്നു. ഇതിന് മറുസഹായം പ്രസിഡൻറ് ചെയ്യുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. ഇതോടെ വോട്ടിംഗ് നില 5 - 5 എന്നാകും. 





ആദ്യ വോട്ടെടുപ്പിൽ ഇരു സ്ഥാനാർത്ഥികളും തുല്യനില പാലിച്ചാൽ വീണ്ടും വോട്ടെടുപ്പ് നടത്തും. ഇതിലും തുല്യ വോട്ട് എങ്കിൽ നറുക്കെടുപ്പ് നടത്തും.  തെരഞ്ഞെടുപ്പിൽ പങ്കെടുക്കില്ല എന്ന് സിപിഎം പറയുമ്പോഴും അവിശ്വാസത്തിലൂടെ പുറത്തായ മാണി ഗ്രൂപ്പ് അംഗമായ റെജി ഷാജി എത്തിയിട്ടുണ്ട്. 

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments