പുനരുദ്ധാരണജോലികള്‍ നടക്കുന്ന ഞൊണ്ടിയാമാക്കല്‍ ഇളംതോട്ടം പ്രവിത്താനം റോഡില്‍ വലിയ വെള്ളക്കെട്ട്. ഇളംതോട്ടം ജംഗ്ഷന് സമീപം കലുങ്ക് നിര്‍മാണം നടക്കുന്ന ഭാഗത്താണ് മഴ പെയ്താല്‍ വലിയ വെള്ളക്കെട്ട് രൂപപ്പെടുന്നത്. തുലാമഴ ശക്തിപ്പെട്ടതോടെ നിര്‍മാണജോലികള്‍ മുടങ്ങിയതിനൊപ്പം വെള്ളക്കെട്ടും ദിവസേനയെന്നോണം രൂപപ്പെടുകയാണ്.
റോഡിന്റെ ഒരുവശം കലുങ്ക് ഉയര്‍ത്തി നിര്‍മാണം പൂര്‍ത്തീകരിച്ചിരുന്നു. മറുവശത്ത് വെള്ളം ഒഴുകിപോകുന്ന ഭാഗത്തെ പ്ലാറ്റ്‌ഫോം കോണ്‍ക്രീറ്റിംഗ് വരെയാണ് പൂര്‍ത്തിയായത്. ഇതിനിടെ മഴ ആരംഭിച്ചതോടെ വെള്ളം ഒഴുകിയിറങ്ങാതെ മണ്ണ് കൂനകൂട്ടിയിരുന്നു. മറുവശത്തേയ്ക്കും റോഡിന് അല്‍പം കയറ്റമുള്ളതിനാല്‍ വെള്ളം ഒഴുകാതെ ഇരുവശവുമുള്ള വീടുകള്‍ക്ക് മുന്നിലെ റോഡില്‍ കെട്ടിക്കിടക്കുകയാണ്.
റോഡ് പുനരുദ്ധാരണജോലികളുടെ ഭാഗമായി ഇരുവശവും കോണ്‍ക്രീറ്റിംഗ് ഇതിനോടകം പൂര്‍ത്തിയായി. കുഴികള്‍ താല്‍ക്കാലികമായി അടയ്ക്കുകയും ചെയ്തു. ഞൊണ്ടിമാക്കലിന് സമീപം സ്ഥിരം വെള്ളക്കെട്ട് ഉള്ള ഭാഗത്ത് റോഡ് ഉയര്‍ത്തുകയും ചെയ്തു. മഴ അവസാനിച്ചാല്‍ മാത്രമേ പണികള്‍ തുടരാനാവൂ.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments