വാഴ്ത്തപ്പെട്ട തേവര്‍പറമ്പില്‍ കുഞ്ഞച്ചന്‍ ദളിത് വിമോചനത്തിനു വഴികാട്ടി എന്ന വിഷയത്തില്‍ ദേശീയ സിമ്പോസിയം നവംബര്‍ 17 ഞായര്‍ രാവിലെ 9 മണിക്ക് രാമപുരം സെന്റ് അഗ സ്റ്റ്യന്‍സ് പാരിഷ്ഹാളില്‍ നടക്കുന്നു. സിമ്പോസിയത്തില്‍ പാലാ രൂപത മെത്രാന്‍ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും. സിമ്പോസിയം ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ അപ്രേം (കെ.സി.ബി.സി. എസ്.സി/എസ്.ടി/ബി.സി കമ്മീഷന്‍ ചെയര്‍മാന്‍ ഉദ്ഘാടനം ചെയ്യും. ഡോ. സിജോ ജേക്കബ് (പ്രസിഡന്റ് ഡി.സി.എം.എസ് ചങ്ങനാശ്ശേരി അതിരൂപത), ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ (ഡയറക്ടര്‍ വിശ്വാസപരിശീലന കേന്ദ്രം, പാലാ രൂപത), ശ്രീ ബിനോയി ജോണ്‍ (പ്രസിഡന്റ് ഡി.സി.എം.എസ്, പാലാ രൂപത) തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധാവതരണങ്ങള്‍ നടത്തും. റവ ഫാ. തോമസ് വെട്ടുകാട്ടില്‍ (വൈസ് പോസ്റ്റുലേറ്റര്‍ വാഴ്ത്തപ്പെട്ട തേവര്‍പറമ്പില്‍ കുഞ്ഞച്ചന്‍) സിമ്പോസിയത്തിന്റെ മോഡറേറ്ററായിരിക്കും.
നവംബർ 17 ഞായർ ഉച്ചകഴിഞ്ഞ് 2 മണിക്ക് രാമപുരം വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ നഗറിൽ നടക്കുന്ന ക്രൈസ്‌തവ മഹാസമ്മേളനത്തിൽ പാലാ രൂപത മെത്രാൻ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും. ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്താ ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ സമ്മേളനം ഉദ്ഘാടനം ചെയ്യും. വെരി റവ. ഫാ. സെബാ സ്റ്റ്യന് വേത്താനത്ത് (വികാരി ജനറാൾ പാലാ രൂപത, പ്രോഗ്രാം ഇൻചാർജ്) ആമുഖസന്ദേശം നൽകുന്നതാണ്. കേന്ദ്ര ന്യൂനപക്ഷ ക്ഷേമ, ഫിഷറീസ് വകുപ്പ് സഹമന്ത്രി ശ്രീ ജോർജ് കുര്യൻ മുഖ്യാതിഥിയായിരിക്കും. കെ.സി.ബി.സി. എസ്.സി/എസ്.ടി/ബി.സി കമ്മീഷൻ ചെയർമാൻ ബിഷപ്പ് ഗീവർഗീസ് മാർ അപ്രേം, പാലാ രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഡോ. ജോസഫ് തടത്തിൽ തുടങ്ങിയവർ അനുഗ്രഹപ്രഭാഷണവും കേരള ജലവിഭവ വകുപ്പു മന്ത്രി ശ്രീ റോഷി അഗസ്റ്റിൻ ജൂബിലി സന്ദേശവും നൽകും. ശ്രീ. ബിനോയി ജോൺ മുഖ്യപ്രഭാഷണവും ശ്രീ. ഫ്രാൻസിസ് ജോർജ് എം.പി, ശ്രീ ആൻറോ ആൻ്റണി, ശ്രീ. ജോസ് കെ. മാണി എം.പി, ശ്രീ. മാണി സി. കാപ്പൻ എം.എൽ.എ, ശ്രീ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ, ശ്രീ. മോൻസ് ജോസഫ് എം.എൽ.എ, ശ്രീ. ജയിംസ് ഇലവുങ്കൽ (ഡി.സി. എം.എസ്. സ്റ്റേറ്റ് പ്രസിഡൻ്റ്), ശ്രീമതി ബിന്ദു സെബാസ്റ്റ്യൻ (ഹെഡ്‌മിസ്ട്രസ്, ഗവ. എൽ. പി.എസ്, കുടക്കച്ചിറ), എന്നിവർ ആശംസകൾ അർപ്പിക്കും. രാമപുരം ഫൊറോനപള്ളി വികാരി വെരി റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം സ്വാഗതവും പാലാ രൂപത ഡി.സി. എം.എസ് ഡയറക്‌ടർ റവ. ഫാ. ജോസ് വടക്കേക്കൂറ്റ് കൃതജ്ഞതയുമർപ്പിക്കും.
നവംബർ 17-നു രാമപുരത്തു നടക്കുന്ന ദേശീയ സിമ്പോസിയവും ക്രൈസ്തവ മഹാസമ്മേള നവും സാമുദായികം, സഭാത്മകം, ദേശീയം, അന്തർദേശീയം എന്നീ ചതുർവിധമാനങ്ങൾ ഉൾക്കൊ ള്ളുന്നുണ്ടെന്ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് പറഞ്ഞു. സഭയുടെ ചരിത്രത്തിൽ രാമപുരം കേന്ദ്രമാക്കി വലിയൊരു മുന്നേറ്റം സൃഷ്ടിക്കാൻ ക്രൈസ്‌തവ മഹാസ മ്മേളനത്തിന് സാധ്യമാകുമെന്നും ബിഷപ്പ് ഓർമ്മപ്പെടുത്തി. മാർത്തോമാ നസ്രാണി സമുദായ ത്തിന്റെ പാരമ്പര്യം, ഭാഷയുടെയും സാഹിത്യത്തിൻ്റെയും മേഖലകളിൽ പാലാ രൂപതയിലെ സാഹി ത്യകാരന്മാർ നല്കിയ സംഭാവനകൾ, സഭയെ വളർത്തിയ ആത്മീയ നേതാക്കന്മാരുടെ പാരമ്പ ര്യാധിഷ്ഠിത ജീവിതം, സീറോമലബാർ സഭ ആഗോളതലത്തിൽ നടത്തുന്ന നേഷൻ ബിൽഡിംഗ് തുടങ്ങിയ കാര്യങ്ങൾ പ്ലാറ്റിനം ജൂബിലി വർഷത്തിൽ പഠനവിഷയങ്ങളാകണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ദേശീയ സിമ്പോസിയത്തിൻ്റെയും ക്രൈസ്‌തവ മഹാസമ്മേളനത്തിന്റെ ക്രമീകരണങ്ങൾക്കു വേണ്ടി വിവിധ കമ്മിറ്റികൾ രൂപീകരിച്ചു. പ്രോഗ്രാം ഇൻചാർജായി പാലാ രൂപത വികാരി ജന റാൾ ഫാ. സെബാസ്റ്റ്യൻ വേത്താനത്ത്, ചെയർമാനായി ഫാ. ബെർക്കുമാൻസ് കുന്നുംപുറം, വൈസ് ചെയർമാൻമാരായി ഫാ. അഗസ്റ്റിൻ അരഞ്ഞാണിപുത്തൻപുര, ഫാ. ജോർജ് വേളൂപ്പറമ്പിൽ, ഫാ. തോമസ് വെട്ടുകാട്ടിൽ, ഫാ. ജോർജ് വർഗീസ് ഞാറക്കുന്നേൽ, ജനറൽ കൺവീനറായി ഫാ. ജോസ് വടക്കേക്കുറ്റ്, ജോയിൻ്റ് കൺവീനർമാരായി ബിനോയി ജോൺ, ഫാ. എബ്രാഹം കാക്കാനിയിൽ, ഫാ. ഐസക് പെരിങ്ങാമലയിൽ, ഫാ. ജോർജ് പോളച്ചിറകുന്നുംപുറം എന്നി വരെ തെരഞ്ഞെടുത്തു.
ഇൻവിറ്റേഷൻ & റിസപ്ഷൻ കമ്മിറ്റി ചെയർമാനായി ഫാ. ജോസ് വടക്കേ ക്കുറ്റ്, ഫിനാൻസ് കമ്മിറ്റി ചെയർമാനായി ഫാ. മാത്യു തെന്നാട്ടിൽ, ഓഫീസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കാൻ ഫാ. ജെയിംസ് ചൊവ്വേലിക്കുടിയിൽ, ബിന്ദു ആൻ്റണി, പ്രോഗ്രാം കമ്മി റ്റി ചെയർമാനായി ഫാ. തോമസ് കിഴക്കേൽ, പബ്ലിസിറ്റി & മീഡിയ കമ്മിറ്റി ചെയർമാനായി ഫാ. ജോർജ് നെല്ലിക്കുന്നുചെരിവുപുരയിടം, വിജിലൻസ് കമ്മിറ്റി അംഗങ്ങളായി ഫാ. ആൽവിൻ ഏറ്റുമാനൂക്കാരൻ, ഫാ. ജോസഫ് മുകളേപറമ്പിൽ, ഫാ. ജോർജ് പുല്ലുകാലായിൽ, ട്രാഫിക് കമ്മിറ്റി ചെയർമാനായി ഫാ. സ്‌കറിയ വേകത്താനം, വോളൻ്റിയേഴ്‌സ് കമ്മിറ്റി ചെയർമാനായി ഫാ. എബ്രാഹം കാക്കാനിയിൽ, ഫാ. ജോൺ മണാങ്കൽ, സ്റ്റേജ്, ലൈറ്റ് & സൗണ്ട് കമ്മിറ്റി ചെയർമാ നായി ഫാ. ക്രിസ്റ്റി പന്തലാനിയിൽ, രജിസ്ട്രേഷൻ കമ്മിറ്റി ചെയർമാനായി ഫാ. ലൂക്കോസ് കൊട്ടുകപ്പള്ളി, ഫുഡ് ആൻ്റ് അക്കൊമൊഡേഷൻ കമ്മിറ്റി ചെയർമാനായി ഫാ. ജോവാനി കുറു വാച്ചിറ എന്നിവരെയും ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് നിയമിച്ചു.
500-ലധികം പ്രതിനിധികൾ പങ്കെടുക്കുന്ന ദേശീയ സിമ്പോസിയത്തിനും 50000-ത്തോളം ആളു കൾ പങ്കെടുക്കുന്ന ക്രൈസ്‌തവ മഹാസമ്മേളനത്തിനും വേണ്ട ഒരുക്കങ്ങൾ പുരോഗമിക്കുന്നു. പത്രസമ്മേളനത്തിൽ പങ്കെടുത്തവർ: പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്, പ്രോട്ടോ സിഞ്ചെല്ലൂസ് വെരി റവ. ഫാ. ജോസഫ് തടത്തിൽ, വികാരി ജനറാൾ ഫാ. ജോസഫ് മലേപ്പറ മ്പിൽ, ഫാ. സെബാസ്റ്റ്യൻ വേത്താനത്ത്, ഫാ. ജോസഫ് കണിയോടിക്കൽ, രൂപത പ്രൊക്യുറേ റ്റർ, ഫാ. ജോസ് മുത്തനാട്ട്, ചാൻസിലർ ഫാ. ജോസഫ് കുറ്റിയാങ്കൽ, ഫാ. ജോസ് വടക്കേക്കുറ്റ്, ഫാ. ബർക്കുമാൻസ് കുന്നുംപുറം, വൈസ് പോസ്റ്റുലേറ്റർ ഫാ. തോമസ് വെട്ടുകാട്ടിൽ, ഫാ. കുര്യൻ തടത്തിൽ, ഫാ. ജോർജ് നെല്ലിക്കുന്നുചെരിവുപുരയിടം, ഫാ. ജയിംസ് ചൊവ്വേലിക്കുടിയിൽ ഫാ. ജയിംസ് പനച്ചിക്കൽകുരോട്ട്, ശ്രീ ബിനോയി ജോൺ അമ്പലംകട്ടയിൽ, ബിന്ദു ആന്റണി വട്ടമറ്റത്തിൽ, ശ്രീ. ബേബി ആൻ്റണി പാറയ്ക്കൽ.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments