Latest News
Loading...

നാഷണൽ സ്കൂൾ ഗെയിംസിൽ പാലാ സെൻ്റ്.തോമസിന് പൊൻതിളക്കം.





ലക്നൗവിൽ നടന്നുകൊണ്ടിരിക്കുന്ന 68-ാമത് നാഷണൽ സ്കൂൾ ഗെയിംസിൽ പാലാ സെൻ്റ്.തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ കായികപ്രതിഭകൾ കേരളത്തിന് വേണ്ടി 3 സ്വർണ്ണ മെഡൽ നേടി തിളക്കമാർന്ന പ്രകടനം കാഴ്ച്ച വച്ചു. സീനിയർ ആൺകുട്ടികളുടെ നീന്തൽ മൽസരത്തിൽ ഈ സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ കെവിൻ ജിനു 50 മീറ്റർ ബ്രെസ്ട്രോക്ക്, 100 മീറ്റർ ബ്രെസ്ട്രോക്ക് ഇനങ്ങളിൽ സ്വർണ്ണ മെഡൽ നേടി. 


ആൺകുട്ടികളുടെ അണ്ടർ 17 വിഭാഗത്തിൽ പോൾ വാൾട്ടിൽപാലാ സെൻ്റ്.തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി മിലൻ സാബു കേരളത്തിന് മൂന്നാമത്തെ സ്വർണ്ണം സമ്മാനിച്ചു. ആൺകുട്ടികളുടെ അണ്ടർ 17 വിഭാഗത്തിൽ 4 x 400 മീറ്റർ റിലേയിൽ ഈ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി സാബിൻ ജോർജ് വെള്ളി മെഡൽ നേടി. 




അഭിമാനകരമായ നേട്ടം കൈവരിച്ച കെവിൻ ജിനുവിനെയും മിലൻ സാബുവിനെയും സാബിൻ ജോർജിനെയും കോർപ്പറേറ്റ് സെക്രട്ടറി ഫാ. ജോർജ്ജ് പുല്ലുകാലായിൽ , സ്കൂൾ മാനേജർ റവ. ഡോ.ജോസ് കാക്കല്ലിൽ,പാലാ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലമ്പറമ്പിൽ, പ്രിൻസിപ്പൽ റെജിമോൻ കെ.മാത്യു, ഹെഡ്മാസ്റ്റർ ഫാ. റെജി സ്കറിയ, പി.റ്റി.എ. പ്രസിഡൻ്റ് വി.എം. തോമസ്, സ്കൂൾ കായികാദ്ധ്യാപകൻ ഡോ. ബോബൻ ഫ്രാൻസീസ് എന്നിവർ അഭിനന്ദിച്ചു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments