Latest News
Loading...

കേരള കോണ്‍ഗ്രസ് ബി കോട്ടയം ജില്ലാ കമ്മി ആംബുലന്‍സ് സര്‍വ്വീസ് ആരംഭിച്ചു



കേരള കോണ്‍ഗ്രസ് ബി കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആംബുലന്‍സ് സര്‍വ്വീസ് ആരംഭിച്ചു. കോട്ടയം ജില്ലാ പ്രസിഡന്റ് പ്രശാന്ത് നന്ദകുമാര്‍  ഉദ്ഘാടനം ചെയ്തു. ആംബുലന്‍സ്  സര്‍വീസ് കോഡിനേറ്ററും ജില്ലാ സെക്രട്ടറിയുമായ മനോജ് കെ കെ താക്കോല്‍ ഏറ്റുവാങ്ങി. പാര്‍ട്ടി ചെയര്‍മാനും മന്ത്രിയുമായ കെ.ബി ഗണേഷ്‌കുമാറിന്റെ താത്പര്യപ്രകാരവുമാണ് സര്‍വ്വീസ് തുടങ്ങുന്നത്. 


പാലാ നിയോജക മണ്ഡലത്തിലേയ്ക്ക് വാങ്ങിയ വാഹനം കെബി ഗണേഷ്‌കുമാറിന്റെ അരികിലെത്തിച്ച് താക്കോല്‍ ഏറ്റുവാങ്ങുകയും ചെയ്തു. മണ്ഡലകാലം ആരംഭിക്കുന്ന പശ്ചാത്തലത്തില്‍ അപകടങ്ങള്‍ വര്‍ധിക്കുന്ന പഴയകാല അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ സാധാരണക്കാര്‍ക്ക് സര്‍വ്വീസ് ഏറെ പ്രയോജനകരമാകുമെന്ന് പ്രശാന്ത് പറഞ്ഞു.


 സാധാരണക്കാര്‍ക്ക് കുറഞ്ഞ നിരക്കിലും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് ആവശ്യമെങ്കില്‍ സൗജന്യമായും സര്‍വ്വീസ് ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ജോ സെക്രട്ടറി ഔസേപ്പച്ചന്‍ ഓടയ്ക്കല്‍ ,ജില്ലാ കമ്മിറ്റി അംഗങ്ങളായ  സതീഷ് ബാബു ,സുധീഷ് പഴനിലത്ത് ,സതീഷ് വടക്കന്‍ , ശശി  താന്നിക്കല്‍ ,ശശികുമാര്‍ കെ എന്‍ ,ഗണേഷ്  തുടങ്ങിയവര്‍പങ്കെടുത്തു.







 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments