Latest News
Loading...

ജൂബിലി വോളിബോൾ മുപ്പതാം വർഷത്തിലേക്ക്.



പാലാ സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന അഖില കേരള വോളിബോൾ ടൂർണ്ണമെന്റ് ഡിസംബർ ഒന്നു മുതൽ ആറു വരെ പാലാ മുനിസിപ്പൽ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ ആരംഭിക്കും. കേരള യൂണിവേഴ്സിറ്റി, ഗാന്ധി യൂണിവേഴ്സിറ്റി, കാലിക്കറ്റ് യൂണിവേഴ്സിറ്റി,ഇന്ത്യൻ താരങ്ങളെ അണിനിരത്തി പാലാ സിക്സസ് ഇന്റർനാഷണൽ, ഡയമണ്ട് പാലാ, ചാരമംഗലം സിക്സസ്, സെന്റ് ജോർജ് കോളേജ് അരുവിത്തറ, സെൻ്റ് തോമസ് കോളേജ് പാലാ,വാഴക്കുളം സിക്സസ്,ഡെയ്ഞ്ചർ ബോയ്സ് തമിഴ്നാട് തുടങ്ങിയ പ്രമുഖ ടീമുകൾ മത്സരത്തിൽ മാറ്റുരയ്ക്കും 
വിജയികൾക്ക് ഒന്നാം സമ്മാനമായി ബട്ടൺ ഹൗസ് പാലാ നൽകുന്ന 25000 രൂപയും, തയ്യിൽ എവറോളിംഗ് ട്രോഫിയും, മാത്യു അരീക്കൽ മെമ്മോറിയൽ ട്രോഫിയും, വി.സി. ജോൺ മെമ്മോറിയ ട്രോഫിയും മറ്റ് അനവധി ട്രോഫികളും നൽകുന്നു.കൂപ്പൺ നറുക്കെടുപ്പിലൂടെ വിജയികളാകുന്നവർക്ക് മൂഴയിൽ ജൂവലറി പാലാ നൽകുന്ന സ്വർണ്ണനാണയവും നൽകുന്നു.




മുപ്പതാം വർഷത്തിലേക്ക് കടക്കുന്ന ഈ ടൂർണമെന്റിൽ ഡിജിറ്റൽ സ്കോർബോർഡും, പരസ്യങ്ങളും ഉപയോഗിക്കും, കാണികൾക്ക് പ്രവേശനം തികച്ചും സൗജന്യമാണെന്നും സംഘാടകസമിതി കൺവീനർ വി.സി. പ്രിൻസ് അറിയിച്ചു. അഡ്വക്കേറ്റ് സന്തോഷ് മണർകാട്, ജോർജ് വർഗീസ്, ബിജു തോമസ്,ജോയ് പാലത്ത്, കുഞ്ഞുമോൻ മണർകാട്ട്, ബിനോജ്.പി.ജോണി, ടോമി തോമസ്, കുഞ്ഞുമോൻ പാലയ്ക്കൽ.തുടങ്ങിയ സംഘാടക സമിതി അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments