വാകക്കാട് : ജോസഫ് സാറിന് സംസ്ഥാന ശാസ്ത്രോത്സവത്തിൽ ഹാടിക്ക് വിജയത്തിന്റെ തിളക്കം. ആലപ്പുഴയിൽ നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ യൂ.പി.വിഭാഗം ഗണിതശാസ്ത്രം ടീച്ചിംങ്ങ് എയ്ഡ് നിർമ്മാണത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയാണ് ജോസഫ് മൂന്നാം തവണയും വിജയ തിളക്കം തീർത്തത്.. സംസ്ഥാന തലത്തിൽ കോട്ടയം ജില്ലയെ പ്രതിനിധികരിച്ച് എ ഗ്രേഡിൽ ഒന്നാം സ്ഥാനം നേടിയാണ് മൂന്നാം വിജയം നിലനിർത്തിയത്.
യൂ.പി.വിഭാഗം വിദ്യാർത്ഥികൾക്ക് കണക്ക് പഠനത്തിനുള്ള നൂതന വിദ്യകൾ ആവിഷ്ക്കരിച്ചാണ് കോട്ടയം വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂൾ അധ്യാപകനായ ജോസഫ്. കെ.വി ടീച്ചിങ്ങ് എയ്‌ഡ്‌സ് നിർമ്മിച്ച് ഇക്കുറിയും വിജയം നേടിയത്. ഇത് മൂന്നാം തവണയാണ് സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ മത്സരിക്കുന്നത്. രണ്ടാം സ്ഥാനം മലപ്പുറം ജില്ലയിലെ വണ്ടൂർ ഏരിയാട് എ യൂ.പി സ്ക്കൂൾ അധ്യാപകനായ പി.പി. കുട്ടിഹസ്സൻ മാഷിനും. മൂന്നാം സ്ഥാനം നേടിയത് പാലക്കാട് നടുവട്ടം 'ജിജെ.എച്ച്.എസിലെ ടി.പി.സുരേഷ് കുമാറിനാണ്.
പതിനാല് ജില്ലയിൽനിന്ന് ഇരുപത്തിയെട്ട് പേരാണ് ഗണിത ടീച്ചിംങ്ങ് എയ്‌ഡ്‌സ് നിർമ്മാണ മേഖലയിലെ മത്സരത്തിൽ മാറ്റുരച്ചത്. വി. അൽഫോൻസാമ്മയുടെ അധ്യാപനത്താൽ ധന്യമായ കോട്ടയത്തെ പാലാ വിദ്യാഭ്യാസ ജില്ലായുടെ കീഴിലുള്ള വാകക്കാട് സെൻ്റ് അൽഫോൻസാ സ്കൂൾ അധ്യാപകനും വാകക്കാട് സ്വദേശിയുമാണ് ജോസഫ് കെ.വി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments