തീക്കോയി പിതൃവേദിയും ചെറുപുഷ്പ മിഷൻ ലീഗും സംയുക്തമായി സൺഡേ സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണ്ണമെൻറ് സീസൺ 3 ഇന്ന് ആരംഭിക്കുന്നു. ഒരാഴ്ച നീണ്ടുനിൽക്കുന്ന ടൂർണമെന്റിൽ 14 ഇടവകകളിൽ നിന്നുള്ള ടീമുകൾ പങ്കെടുക്കുന്നു . നാാളെ വൈകുന്നേരം 5 മണിക്ക് തീക്കോയി സെന്റ് മേരീസ് ഫൊറാനപ്പള്ളി മൈതാനത്ത് പാലാ രൂപത പിതൃവേദി ഡയറക്ടർ ഫാദർ ജോസഫ് നരിതൂക്കിൽ ടൂർണമെൻറ് ഉദ്ഘാടനം ചെയ്യും.
ഉദ്ഘാടന മത്സരത്തിൽ വെള്ളികുളം ഇടമറുക് ടീമുകൾ ഏറ്റുമുട്ടും.ഡിസംബർ ഒന്നിന് നടക്കുന്ന ഫൈനൽ മത്സരത്തിൽ വിജയികളാകുന്നവർക്ക് ഒന്നാം സമ്മാനമായി എം. ഇ. മാത്യു മുതുകാട്ടിൽ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും 5001 രൂപയും , രണ്ടാം സമ്മാനമായി കെ . സി കുര്യൻ കൊച്ചുകരോട്ട് മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും 4001 രൂപയും നൽകുന്നതാണ്. മത്സരങ്ങൾ എല്ലാ ദിവസവും വൈകുന്നേരം 4 . 15ന് തീക്കോയി പള്ളി മൈതാനത്ത് ആരംഭിക്കും
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments