പാലാ ഇടമറ്റത്ത് രണ്ടു ക്ഷേത്രങ്ങളില്‍ മോഷണം. ഇടമറ്റം പൊന്മല ദേവീക്ഷേത്രം, പുത്തന്‍ശബരിമല ക്ഷേത്രങ്ങളിലാണ് ഇന്നലെ രാത്രി മോഷണം നടന്നത്. പൊന്‍മല ദേവീക്ഷേത്രത്തിന്റെ ഓഫീസ് പൂട്ട് തകര്‍ത്ത് അകത്തു കടന്ന കള്ളന്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന നാല് ഗ്രാം തൂക്കം വരുന്നതും 30,000 രൂപ വിലവരുന്നതുമായ എട്ട് സ്വര്‍ണ്ണ താലികളും നാല് സ്വര്‍ണ്ണ നൂലുകളും നാണയമുള്‍പ്പെടെ മൂവ്വായിരത്തോളം രൂപയും മോഷ്ടിച്ചു.
പുത്തന്‍ ശബരിമല ക്ഷേത്രത്തിലെ വഴിപാട് കൗണ്ടര്‍ കുത്തി തുറന്ന് ആയിരത്തോളം രൂപയും മോഷ്ടിച്ചു. പാലാ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കോട്ടയത്തു നിന്ന് ഫോറന്‍സിക് വിദഗ്ധരെത്തി പരിശോധന നടത്തി
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments