മൂന്നിലവ് പഞ്ചായത്തിലെ ശൗചാലയം പൂട്ടുവീണിട്ട് നാളുകളായി. മുന്നറിയിപ്പ് പ്രതിഷേധം നടത്തി നാളുകളായിട്ടും നടപടി ഇല്ലാതായതോടെ വേറിട്ട പ്രതിഷേധം നടത്തിയിരിക്കുകയാണ് മൂന്നിലവിലെ ബിജെപി പ്രവര്‍ത്തകര്‍. പ്രതീകാത്മകമായൊരു ശൗചാലയം തന്നെ പഞ്ചായത്തിന് മുന്നില്‍ സ്ഥാപിച്ചു. ഇടതും വലതും സ്വതന്ത്രരും ഉള്‍പെടുന്ന ജനപ്രതിനിധികള്‍ ഉണ്ടായിട്ടും 7 മാസക്കാലമായിട്ടും ഇക്കാര്യത്തില്‍ ക്രിയാത്മക ഇടപെടല്‍ നടത്താത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണന്ന് സമരം ഉദ്ഘാടനം ചെയ്ത് BJP മണ്ഡലം ജനറല്‍ സെക്രട്ടറി സതീഷ് തലപ്പുലം ആരോപിച്ചു.
അഞ്ച് വര്‍ഷം കൂടുമ്പോള്‍ എത്ര പ്രസിഡന്റുനേയും ,വൈസ് പ്രസിഡന്റിനേയും സൃഷ്ടിക്കാം എന്നതാണ് ഭരിക്കുന്നവരുടെ ചിന്ത'എത്രയും വേഗം ശൗചാലയം പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുക്കണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിച്ച BJP മൂന്നിലവ് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ദിലിപ് മൂന്നിലവ് ആവശ്യപ്പെട്ടു. പ്രതിഷേധ ധര്‍ണ്ണയില്‍ ജന: സെക്രട്ടറി പോള്‍ ജോസഫ് സ്വാഗതം ആശംസിച്ചു .
മണ്ഡലം വൈസ് പ്രസിഡന്റുമാരായ K K സജീവ്, ജോസ് ഇളംതുരുത്തിയില്‍, മഹിളാമോര്‍ച്ചാ മണ്ഡലം പ്രസിഡന്റ് ശ്രീകല ബിജു, പഞ്ചായത്ത് ചെയര്‍മാന്‍ ജോസ് മുത്തനാട്ട്, അപ്പച്ചന്‍ കുരിശിങ്കല്‍ പറമ്പില്‍, ജോസ് ചേരിമലയില്‍, സണ്ണി പുളിക്കല്‍, രാജീവന്‍ MP , സാന്റോ പന്തലാനിക്കല്‍, രാജേഷ് KG, ജോണി കൊച്ചു പ്ലാക്കല്‍, ജോയ് മണ്ണാര്‍ കുളം,അഭിഷേക് ബാബു, ഷാജി പൂവത്തുങ്കല്‍ ടോമി തയ്യില്‍, സണ്ണി ചിറയത്ത്, ബിജു വെട്ടത്തുപാറ, അപ്പച്ചന്‍ പുന്നിലം, ടോമി ആഴാത്ത്, ഷിന്റോ സെബാസ്റ്റ്യന്‍,ഡെന്നി രാജു വെള്ളാമേല്‍, സുഭാഷ് കുറുപ്പ്,ദേവസ്യാച്ചന്‍ ഇളംപ്ലാശ്ശേരില്‍ , ദാനിയല്‍,രാജു KR, സന്തോഷ് നെല്ലിക്കശ്ശേരില്‍, സിബി കുത്താട്ടുപാറ, ചെല്ലപ്പന്‍ ഇളശ്ശേരില്‍, സാജു , ശ്രീരാജ്, , ഷിബി കുമാര്‍, ബിബിന്‍ മങ്കൊമ്പ്, വില്യംസ് , മണി, തോമസ് ജോണ്‍, കുഞ്ഞുമോന്‍, സിജു തുടങ്ങിയവര്‍ പങ്കെടുത്തു. ജോസ് ചേരിമലയില്‍ കൃതജ്ഞത രേഖപ്പെടുത്തി യോഗം അവസാനിച്ചു
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments