Latest News
Loading...

പാലാ, രാമപുരം, ഉപജില്ല കായികോത്സവം -2024 പാലായിൽ ആരംഭിച്ചു.



പാലാ, രാമപുരം ഉപജില്ലാ കായികോത്സവം പാലാ മുനിസിപ്പല്‍ സ്‌റേറഡിയത്തില്‍ ആരംഭിച്ചു. നൂറ് കണക്കിന് കുരുന്ന് കായിക താരങ്ങള്‍ കായികമേളയില്‍ പങ്കെടുക്കുന്നുണ്ട.  പാലാ മുന്‍സിപ്പല്‍ ചെയര്‍മാന്‍ ഷാജു തുരുത്തന്‍  കായിക ഉത്സവം പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍  ബൈജു കൊല്ലം പറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു.




ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പാലാ എഇഒ ഷൈല ബി സ്വാഗതം ആശംസിച്ചു.  സജി കെ.ബി. (ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ രാമപുരം AEO ), ഷിബുമോന്‍ ജോര്‍ജ്. (സെക്രട്ടറി, എച്ച് എം ഫോറം പാലാ) സിജോ ജോസഫ്. (സെക്രട്ടറി, പാലാ ഉപജില്ലാ സ്‌പോര്‍ട്ട് ഗെയിംസ് അസോസിയേഷന്‍)  ജിബി തോമസ്. (സെക്രട്ടറി, രാമപുരം ഉപജില്ലാ സ്‌പോര്‍ട്ട് ഗെയിംസ് അസോസിയേഷന്‍) തുടങ്ങിയവര്‍ പ്രസംഗിച്ചു. കായിക ഉത്സവം നാളെ സമാപിക്കും.



.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments