Latest News
Loading...

പാലായില്‍ രാസലഹരി പിടികൂടിയ സംഭവത്തില്‍ പ്രതികള്‍ക്ക് കഠിന തടവും പിഴയും ശിക്ഷ



പാലായില്‍ എംഡിഎംഎ, എല്‍എസ്ഡി സഹിതം പിടിയിലായ യുവാക്കള്‍ക്ക് കഠിന തടവും പിഴയും വിധിച്ച് തൊടുപുഴ NDPS സ്‌പെഷ്യല്‍ കോടതി.  ഒന്നാം പ്രതിയായ  എരുമേലി  നേര്‍ച്ചപാറകര ഓലിക്കപാറയില്‍ അഷ്‌കര്‍അഷറഫ് (26്) ന് 22 വര്‍ഷം കഠിന തടവിനും 1 ലക്ഷം രൂപ പിഴ അടക്കുന്നതിനും പിഴ അടച്ചില്ലെങ്കില്‍ 6 മാസം കൂടി കഠിന തടവിനും വിധിച്ചപ്പോള്‍ രണ്ടാം പ്രതിയായ  എരുമേലി ആമക്കുന്ന്  നിര്‍ത്താലില്‍  അന്‍വര്‍ഷാ (23 ) യ്ക്ക്  10 വര്‍ഷം കഠിനതടവിനും 1 ലക്ഷം രൂപ പിഴ അടക്കുന്നതിനും പിഴ അടച്ചില്ലെങ്കില്‍ 6 മാസം കൂടി കഠിന തടവിനും ശിക്ഷ വിധിച്ചു. 



മൂന്നാം പ്രതി എരുമേലി  കുളത്തുങ്കല്‍ വീട്ടില്‍ അഫ്‌സല്‍ അലിയാര്‍ (21) ന് 10 വര്‍ഷം കഠിനതടവിനും 1 ലക്ഷം രൂപ പിഴ അടക്കുന്നതിനും പിഴ അടച്ചില്ലെങ്കില്‍ 6 മാസം കൂടി കഠിന തടവിനും കോടതി വിധിച്ചു.   2023 മെയ് 23 നാണ് മൂവരെയും  പാല KSRTC ടെര്‍മിനലിന് മുന്‍വശം വലിയ അളവില്‍ വില്പനക്കായി എത്തിച്ച MDMA ,LSD മയക്ക് മരുന്ന് സഹിതം പിടികൂടിയത്. തൊടുപുഴ NDPS സ്‌പെഷ്യല്‍ കോടതി ജഡ്ജ്  ഹരികുമാര്‍ K N ആണ്  പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്. 




കോട്ടയം EE AND ANSS എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന രാജേഷ് ജോണ്‍ , എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അല്‍ഫോന്‍സ് ജേക്കബ്, പ്രിവന്റീവ് ഓഫീസര്‍ വിനോദ് കെ ആര്‍ , സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശ്യാം ശശിധരന്‍, പ്രശോഭ് കെ വി ,നിമേഷ് കെ എസ് ,ദീപു ബാലകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികലെ പിടികൂടിയത്.  കേസ്  കോട്ടയം അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ ആയിരുന്ന ആര്‍. രാജേഷ് ആണ് അന്വേഷണം നടത്തി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. കേസില്‍ പ്രോസിക്യൂഷന് വേണ്ടി NDPS കോടതി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ ബി രാജേഷ്  ഹാജരായി.







 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments