പ്രവിത്താനം: പ്രവിത്താനം ലയൺസ് ക്ലബ്ബിൻ്റെ പുതിയ ഓഫീസ് ഉത്ഘാടനം ലയൺസ് ക്ലബ്ബ് 318B ഡിസ്ട്രിക്ട് ഗവർണർ MJF ലയൺ R. വെങ്കിടാചലം നിർവ്വഹിച്ചു. ക്ലബ്ബ് പ്രസിഡൻ്റ് ലയൺ ജിൽസൺ ജോസ് അദ്ധ്യക്ഷത വഹിച്ചു
യോഗത്തിൽ വിവിധ പ്രൊജകറ്റുകൾ കരൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ. ലിൻ്റൻ ജോസഫ് അവതരിപ്പിക്കുകയും, ചികിത്സാ സഹായമായി 20,000 രൂപ ഉള്ളനാട് ചികിത്സാ സഹായ നിധി കൺവീനർ സാബു ജോസഫിന് കൈമാറുകയും ചെയ്തു.
അല്ലപ്പാറ റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ജോസ് മഞ്ഞക്കുന്നേൽ, ലയൺമെമ്പർമാരായ സജീവ് വി കെ, തോമസുകുട്ടി ആനിത്തോട്ടം, ഹരിദാസ് തോപ്പിൽ, ഉണ്ണി കുളപ്പുറം, കെ സി സെബാസ്റ്റ്യൻ, ജോർജ്ജ് ജോസഫ്, മാത്യു തറപ്പേൽ, മാത്യു കുര്യൻ തുടങ്ങിവരും ലയൺ കുടുംബാഗംങ്ങളും ചടങ്ങിൽ പങ്കെടുത്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments