Latest News
Loading...

കോട്ടയം ജില്ല അത്ലേറ്റിക്സ് : പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ ഇന്ന് തുടക്കം



67-മത് കോട്ടയം ജില്ല അത്‌ലറ്റിക് മത്സരങ്ങൾ പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ ഇന്ന് ആരംഭിക്കും. വിവിധ കോളേജുകൾ സ്കൂളുകൾ ക്ലബ്ബുകൾ എന്നിവയെ പ്രതിനിധീകരിച്ച് 800ലധികം കായികതാരങ്ങൾ രണ്ടുദിവസം നീണ്ടുനിൽക്കുന്ന കായിക മത്സരങ്ങളിൽ മാറ്റുരയ്ക്കും. കോട്ടയം ജില്ലയിലെ പ്രമുഖ ടീമുകൾ ആയ സീനിയർ വിഭാഗത്തിൽ അൽഫോൻസ അത്ലറ്റിക് അക്കാദമി, അസംപ്ഷൻ കോളേജ് ചങ്ങനാശ്ശേരി , എസ്.ബി കോളേജ് ചങ്ങനാശ്ശേരി, സെന്റ് തോമസ് കോളേജ് പാലാ, അൽഫോൻസാ കോളേജ് പാ ല സെന്റ് ഡൊമിനിക്സ് കോളേജ് കാഞ്ഞിരപ്പള്ളി ജൂനിയർ വിഭാഗത്തിൽ മികച്ച ടീമുകളായഎസ്. എം. വി പൂഞ്ഞാർ, സെന്റ് പീറ്റേഴ്സ് കുറുമ്പനാടം, ഗ്രേസി മെമ്മോറിയൽ സ്കൂൾ പാറത്തോട്, ശ്രേയസ് പബ്ലിക് സ്കൂൾ പൊൻകുന്നം, എസ് എച്ച്.ജി.എച്ച്.എസ് ഭരണങ്ങാനം, സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂൾ പാല, സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ പാല, എം. ഡി സെമിനാരി കോട്ടയം എന്നീ ടീമുകൾ രണ്ടുദിവസം നീണ്ടുനിൽക്കുന്ന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും. 


.




പാലാ അൽഫാൻസ അത്‌ലറ്റിക് അക്കാദമി ആയിരുന്നു കഴിഞ്ഞവർഷം സീനിയർ വിഭാഗത്തിലും, ജൂനിയർ വിഭാഗത്തിലും ഓവറോൾ ജേതാക്കൾ.

 ഇന്ന് 9. 30ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ കോട്ടയം ജില്ല അത്ലറ്റിക് അസോസിയേഷൻ പ്രസിഡന്റ് ഫാദർ മാത്യു കരീത്തറ സി.എം.ഐ അധ്യക്ഷത വഹിക്കും. മാണി സി കാപ്പൻ എംഎൽഎ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യും. പാലാ മുനിസിപ്പൽ ചെയർമാൻ ഷാജു വി തുരുത്തൻ മുഖ്യപ്രഭാഷണം നടത്തും. 



ചടങ്ങിൽ മുനിസിപ്പൽ കൗൺസിലർമാരായ ബൈജു കൊല്ലംപറമ്പിൽ, വി. സി പ്രിൻസ് ജോസിൻ ബിനോ, ബിജി ജോജോ, ജിമ്മി ജോസഫ്, ബിനു പുളിക്കകണ്ടം കായിക അധ്യാപകരായ വി. സി ജോസഫ്, mercy ജോസഫ് തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിക്കും. ദേശീയ തലത്തിൽ മെഡൽ നേടിയ വെറ്ററൻ കായികതാരങ്ങളായ ലൂക്കോസ് മാത്യു, ബെന്നി കെ മാമൻ,, തങ്കച്ചൻ പി.ഡി. കെ. സി ജോസഫ്, ബിനോയ് തോമസ്,സജി ജോർജ് തുടങ്ങിയ കായിക താരങ്ങളെ ആദരിക്കും



.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments