Latest News
Loading...

കടനാട് ബാങ്കിന് മുമ്പിൽ ഇന്ന് നിക്ഷേപകരുടെ സമരം




സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് നിക്ഷേപം തിരിച്ചു കിട്ടാത്ത കടനാട് സഹകരണ ബാങ്ക് ഹെഡ് ഓഫീസിനു മുമ്പിൽ ഇന്ന് നിക്ഷേപകർ സംഘടിക്കും. ബാങ്ക് ഓഫീസിനു മുമ്പിൽ രാവിലെ 11നാണ് പ്രതിഷേധ സംഗമം . ലക്ഷങ്ങൾ നിക്ഷേപിച്ചവർക്ക് പോലും മാസം 2000 രൂപ വരെ മാത്രമാണ് ഇപ്പോൾ ലഭിക്കുന്നത് 



ഒന്നരവർഷം മുമ്പാണ് ബാങ്ക് സാമ്പത്തികമായി നഷ്ടത്തിലായത്. വഞ്ചനയുടെയും ചതിയുടെയും ഒന്നര വർഷങ്ങളാണ് കടന്നു പോയതെന്ന് നിക്ഷേപകർ പറയുന്നു. ഓരോരുത്തരുടെയും കുടുംബത്തിന്റെ നിരവധി സ്വപ്നങ്ങളാണ് ഈ പണം ലഭിക്കാത്തതുകൊണ്ട് നഷ്ടമായത്.




ബാങ്ക് കട്ട് മുടിച്ചവരും, അഴിമതി നടത്തിയവരും, തോന്നിയപോലെ ഇഷ്ട്ടക്കാർക്ക് ലോൺ കൊടുത്തവരും, അതിനെല്ലാം കൂട്ട് നിന്ന ബാങ്ക് ജീവനക്കാരും, എടുത്ത കടം തിരികെ അടയ്ക്കാത്തവരും , ഇവിടെ തല ഉയർത്തി നടക്കുമ്പോൾ ഭാവി സ്വപ്നം കണ്ട് ജീവിത ചിലവുകളെ നിയന്ത്രിച്ചും കുടുംബത്തിന്റെ ന്യായമായ ആവശ്യങ്ങൾ പോലും നിരാഹാരിച്ചും സ്വരൂപിച്ച തുകയാണ് ഈ ബാങ്കിൽ കിടക്കുന്നത്. 




അഡ്മിനിസ്ട്രേറ്ററും പിന്നീട് വന്ന അഡ്മിനിസ്റ്റർ കമ്മിറ്റിയും നിക്ഷേപകരുടെ നിർദ്ദേശങ്ങൾ മുഖവിലക്കെടുത്തില്ല.ഇപ്പോൾ എത്ര പണം ബാങ്കിലേക്ക് വരുന്നുണ്ട് ആ പണം ആർക്കൊക്കെ എത്രവച്ചു കൊടുക്കുന്നുണ്ട് എന്നൊന്നും അറിയാൻ യാതൊരു മാർഗ്ഗമില്ല. ഇത്തരം സാഹചര്യത്തിലാണ് നിക്ഷേപകർ ഇന്ന് സമരവുമായി ഒത്തുകൂടുന്നത് .


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments