മേരി മാതാ പബ്ലിക് സ്കൂളിൽ നടന്ന പാലാ മേഖല ടാലന്റ് ഫെ സ്റ്റിൽ മേരിമാതാ പബ്ലിക് സ്കൂളിന് ഓവറോൾ കിരീടം. എൽപി യുപി ഹൈസ്കൂൾ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നേടി 180 പോയിന്റോടെയാണ് മേരി മാതാ പബ്ലിക് സ്കൂൾ ഓവറോൾ ജേതാക്കൾ ആയത്. ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർസെക്കണ്ടറി സ്കൂളാണ് ഓവറോൾ റണ്ണറപ്പ്.
എൽ പി വിഭാഗത്തിൽ കുറവിലങ്ങാട് സെന്റ് മേരീസ് എൽ പി സ്കൂൾ രണ്ടാം സ്ഥാനം നേടിയപ്പോൾ ചേർപ്പുങ്കൽ ഹോളി ക്രോസ്സ് ഹയർ സെക്കൻഡറി സ്കൂളും രാമപുരം സേക്രട്ട് ഹാർട് ഹൈ സ്കൂളും യഥാക്രമം യു പി, ഹൈ സ്കൂൾ വിഭാഗങ്ങളിൽ രണ്ടാം സ്ഥാനം നേടി. മേരി മാതാ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിസിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പാലാ മുനിസിപ്പൽ ചെയർമാൻ ഷാജു വി തുരുത്തൻ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.
വർഗീസ് കൊച്ചു കുന്നേൽ, മേഖല ഓർഗനൈസർ ജയ്സൺ ജോസഫ്, മേഖലാ പ്രസിഡന്റ് വി ടി ജോസഫ്എന്നിവർ പ്രസംഗിച്ചു. ഉച്ചകഴിഞ്ഞ് ചേർന്ന സമാപന സമ്മേളനത്തിൽഡി സി എൽ കൊച്ചേട്ടൻ ഫാദർ റോയി കണ്ണഞ്ചിറ സി എം ഐ വിജയികൾക്ക് സമ്മാനങ്ങളും ട്രോഫികളും വിതരണം ചെയ്തു
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments