വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളില്‍ പങ്കെടുക്കാനെത്തിയത് ആയിരക്കണക്കിന് ഭക്തജനങ്ങൾ . നേര്‍ച്ച ഭക്ഷണം വെഞ്ചിരിപ്പിന് ശേഷം രാവിലെ മുതല്‍ പള്ളി മൈതാനിയില്‍ സജ്ജീകരിച്ചിരിക്കുന്ന 11 കൗണ്ടറുകളിലൂടെ തുടര്‍ച്ചയായി വിതരണം ചെയ്തു . ഇതിനായി 3000 കിലോ അരിയുടെ ചോറും 1000 കിലോ പയറും 1200 ലിറ്റര്‍ തൈര് ഉപയോഗിച്ചുള്ള പുളിശ്ശേരിയും 400 കിലോ നാരങ്ങയുടെ അച്ചാറുമാണ് തയ്യാറാക്കിയിരുന്നത്. തിരുനാളില്‍ സംബന്ധിക്കാന്‍ എത്തുന്ന ഭക്തജനങ്ങള്‍ക്ക് സൗകര്യപൂര്‍വ്വം കുഞ്ഞച്ചന്റെ കബറിടത്തിങ്കല്‍ പ്രാര്‍ത്ഥിക്കുന്നതിനും നേര്‍ച്ചക കാഴ്ച്ചകള്‍ സമര്‍പ്പിക്കുന്നതിനും സൗകര്യം ഒരുക്കിയിരുന്നു.
ആയിരക്കണക്കിന് തീര്‍ഥാടകര്‍ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ സന്നിധിയിലെത്തി മാധ്യസ്ഥം തേടി പ്രാര്‍ഥിക്കുകയും നേര്‍ച്ചസദ്യയില്‍ പങ്കെടുക്കുകയും ചെയ്തു. തിരുനാളിന് ഒരുക്കമായ നൊവേന ആരംഭിച്ചതു മുതല്‍ രാമപുരത്തേയ്ക്ക് ഭക്തജനപ്രവാഹമായിരുന്നു. തീര്‍ഥാടന പദയാത്രയായി നിരവധി ഭക്തജനങ്ങളാണ് രാമപുരത്ത് എത്തിയത്. മാതൃവേദി, പിതൃവേദി എന്നീ സംഘടനകളുടെയും കൊണ്ടാട്, ജിയോവാലി, കരൂര്‍, ചിറ്റാര്‍, പൂവക്കുളം, മൂഴൂര്‍, കടപ്ലാമറ്റം, അന്ത്യാളം,ഏഴാച്ചേരി, കയ്യൂര്‍, കടനാട്, കുറവിലങ്ങാട്, നീറന്താനം, ചക്കാമ്പുഴ, ഐങ്കൊമ്പ് എന്നീ ഇടവകകളില്‍ നിന്നും തീര്‍ഥാടന പദയാത്ര രാമപുരത്ത് കുഞ്ഞച്ചന്റെ സവിധത്തിലെത്തിയിരുന്നു.
ഇന്ന് രാവിലെ 6.15 ന് വിശുദ്ധ കുര്‍ബാന, ഒന്‍പതിന് നേര്‍ച്ച വെഞ്ചരിപ്പ് നടന്നു പത്തിന് മാര്‍ ജോസഫ് കല്ലറങ്ങാട്ട് വിശുദ്ധ കുർബാന അർപ്പിച്ച് സദേശo നൽകി.ഡിസിഎംഎസ് പദയാത്ര വെള്ളിലാപ്പിള്ളി, ആര്‍വിഎം സ്‌കൂള്‍, എസ്എച്ച് ഹൈസ്‌കൂള്‍ ജംഗ്ഷന്‍, മഞ്ചാടിമറ്റം സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നു പള്ളിയിലേയ്ക്ക് എത്തി. 11.45 ന് പദയാത്രയ്ക്ക് സ്വീകരണം നൽകി . ഉച്ചക്ക് 12 ന് കുഞ്ഞച്ചൻ്റെ രൂപം സംഹിച്ച് പ്രദക്ഷിണം നടന്നു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments